പിലാത്തറ: നരിക്കാം വള്ളിയില്‍ കഴിഞ്ഞ ദിവസം അന്തരിച്ച ടി.എം.രവീന്ദ്രന്റെ മൃതദേഹം കാണുന്നതില്‍ നിന്നും റീത്ത് വെക്കുന്നതില്‍ നിന്നും സംഘപരിവാര്‍ പ്രവര്‍ത്തകരെ വിലക്കിയ സിപിഎം നടപടിക്കെതിരെ ജനരോഷം ശക്തമാകുന്നു. മരണവീട്ടില്‍ പോലും രാഷ്‌ട്രീയ ഗുണ്ടായിസം കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സി.പി.എം നടപടിക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുമെന്ന് ബിജെപി പ്രസ്താവിച്ചു. മരിച്ച രവീന്ദ്രന്റെ വീട് ബിജെപി ഉത്തരമേഖലാ പ്രസിഡണ്ട് വി.വി.രാജന്‍, ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, മണ്ഡലം ഭാരവാഹികളായ വിജയന്‍ മാങ്ങാട്, ശങ്കരന്‍ കൈതപ്രം, എം.കെ.മധു, കൃഷ്ണന്‍ പട്ടുവം തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
















