കണ്ണൂര്‍: ചക്കരക്കല്‍ ആസ്ഥാനമായി ആധുനിക സജ്ജീകരണങ്ങളോടെ അംബീഷ്യസ് എന്ന പേരില്‍ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായി കോളേജ് അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പി.കെ.ശ്രീമതി എംപി കഴിഞ്ഞ ദിവസം കോളേജിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്ലസ്ടു, ഡിഗ്രി, പിജി കോഴ്‌സുകളും ഭാരതീയര്‍ യൂണിവേഴ്‌സിറ്റിയുടെ എംബിഎ കോഴ്‌സുമാണ് കോളേജില്‍ ആരംഭിക്കുന്നതെന്നും ഇവര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ കെ.സി.ജനീഷ്, അബ്ദുള്‍മജീദ്, കെ.അബ്ദുളള എന്നിവര്‍ പങ്കെടുത്തു.
















