കൊളംബോ: ശ്രീലങ്കയിലെ സാല്‍വയിലെ ആയുധ നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്ക്. സ്‌ഫോടനത്തെ തുടര്‍ന്ന് കോംപ്ലക്‌സിന്റെ രണ്ട് വ്യാപാരശാലയില്‍ തീപിടിക്കുകയായിരുന്നു. റോക്കറ്റുകള്‍ അടക്കമുള്ള ആയുധശേഖരങ്ങള്‍ സൂക്ഷിച്ചിരുന്നതില്‍ നിന്നു മൂന്ന് കിലോമീറ്റര്‍ അകലെയായാണ് സ്‌ഫോടനമുണ്ടായതെന്നും അതിനാല്‍ വന്‍ ദുരന്തമൊഴിവായതായി ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഗ്നിശമനസേനാംഗങ്ങള്‍ നടത്തിയ കഠിന പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. മൂന്ന് സേനാവിഭാഗങ്ങളുടെ കഠിനമായ പ്രവര്‍ത്തനത്തിനൊടുവിലാണ് തീ പൂര്‍ണമായും അണച്ചതെന്ന് ദുരന്ത നിവാരണ കേന്ദ്രം വക്താവ പ്രദീപ് കോടിപിളി പറഞ്ഞു.
സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായും ആയുധ ശേഖരത്തിന്റെ കണക്കെടുക്കുന്നതിനും പ്രതിരോധസേന പരിശോധന നടത്തും. സാല്‍വയിലേക്കുള്ള എല്ലാ ഗതാഗത സൗകര്യങ്ങളും നിരോധിച്ചു. സൈനികോപകരണങ്ങള്‍ പ്രദേശത്തുനിന്ന് എടുക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.
















