ബ്രസല്‍സ്: ബെല്‍ജിയത്തില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. സിഗ്നല്‍ തെറ്റി ഒരേ പാളത്തില്‍ ഓടിയ പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്‌സ് ട്രെയിനു പിന്നില്‍ ഇടിക്കുകയായിരുന്നു.
ലീജിയില്‍ നിന്നും നമൂറിലേക്കു പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇടയുടെ ആഘാതത്തില്‍ ട്രെയിന്‍ ക്യാരേജുകള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഒരു ഫ്രഞ്ച് ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു.
അപകടത്തിപെടുമ്പോള്‍ പാസഞ്ചര്‍ ട്രെയിനില്‍ 40 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഈ സമയം ട്രെയിന്‍ 90 കിലോമീറ്റര്‍ വേഗതയിലായിരുന്നു.
















