കുമളി: കഞ്ചാവ് കടത്തുകാരെ വേരോടെ പിടികൂടാന്‍ ഇന്ന് മുതല്‍ ബ്രൂസ് റെഡി. നര്‍ക്കോട്ടിക്ക് കേസുകള്‍ പിടികൂടുന്നതിനായാണ് കുമളിയില്‍ പോലീസ് സേനയുടെ നായ എത്തിയത്. കഞ്ചാവുകേസുകള്‍ കണ്ടത്തുന്നതിനായി പ്രത്യേക ട്രെയിനിംങ് ലഭിച്ച ബ്രൂസ് എന്ന ഒരു വയസുകാരന്‍ ലാബ്രഡോര്‍ ഇനത്തില്‍പെട്ട നായയാണ് കുമളി പോലീസിന്റെ കഞ്ചാവ് വേട്ടകള്‍ക്ക് സഹായകമായി എത്തിയത്. ഇന്നലെ രാവിലെയാണ് തൃശൂര്‍ പോലീസ് അക്കാഡമിയില്‍ നിന്നും നായ കുമളി പോലീസ് സ്‌റ്റേഷനിലെത്തുന്നത്. രാജകീയമായ വരവേല്‍പ്പാണ് നായയ്‌ക്ക് ലഭിച്ചത്. കുമളി, കമ്പംമെട്ട് ചെക്ക്‌പോസ്റ്റുകളില്‍ ഇനി ഇവന്റെ കാവലുണ്ടാകും. ഇലക്ഷന്‍ അടുത്ത് വരുന്നതിനാല്‍ ആണ് നായയെ പരിശോധനയ്‌ക്കായി എത്തിച്ചത്. മണം പിടിച്ച് ഒളിപ്പിച്ച് വച്ചിരിക്കുന്ന നര്‍ക്കോട്ടിക്ക് ഉല്‍പ്പന്നങ്ങള്‍ കണ്ടത്താന്‍ കഴിവുള്ള നായയാണ് ബ്രൂസ്. നാല് ട്രെയിനേഴ്‌സും നായയുടെ പരിചരണത്തിനായി ഉണ്ട്. പ്രത്യേക വാഹനവും സഞ്ചാരത്തിനായി അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ചെക്ക് പോസ്റ്റുകളിലടക്കം നായയുടെ സഹായത്തില്‍ പരിശോധന നടത്തുമെന്ന് എസ്‌ഐ റ്റി ഡി പ്രജീഷ് പറഞ്ഞു.
















