Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പരിശോധന തുടരുമ്പോഴും മലയോരമേഖല കഞ്ചാവ് പുകയുടെ ലഹരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 10:28 pm IST
inKottayam

പൊന്‍കുന്നം: റെയ്ഡുകള്‍ തുടരുമ്പോഴും കിലോ കണക്കിന് കഞ്ചാവ് പിടിച്ചെടുക്കുമ്പോഴും മലയോര മേഖലയില്‍ കഞ്ചാവിന്റെ ലഹരി ഒഴിയുന്നില്ല. നഗര ഗ്രാമ വ്യത്യാസമില്ലാതെ കഞ്ചാവിന്റെ സുലഭമായ ഒഴുക്ക് നാടിന്റെ സൈ്വര്യജീവിതത്തെ തകര്‍ക്കുന്നു. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി, മണിമല, ഈരാറ്റുപേട്ട ബസ്സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചും നഗര പരിധി വിട്ടുള്ള ഒറ്റപ്പെട്ട പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചും നടത്തുന്ന വില്‍പനക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യത്തിന് കഞ്ചാവ് എത്തിക്കാന്‍ പ്രത്യേക സംഘങ്ങളുമുണ്ട്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് കഞ്ചാവ് ഉപയോഗിക്കുന്ന സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധന ഞെട്ടിപ്പിക്കുന്നതാണ്. പൊന്‍കുന്നം കേന്ദ്രമാക്കി സര്‍ക്കിള്‍ ഓഫീസും, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളില്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലും പ്രത്യേക ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നത് അധികൃതര്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തേണ്ട ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇടക്കാലത്ത് മുണ്ടക്കയത്ത് കഞ്ചാവുമായി എത്തിയിരുന്ന സംഘങ്ങളിലെ പ്രധാനികളെ രണ്ട് തവണയായി അറസ്റ്റ് ചെയ്‌തെങ്കിലും തുടരന്വേഷണം വഴിമുട്ടി. അവധിക്കാലമായതോടെ സന്ധ്യയോടെ നഗരപ്രദേശങ്ങളിലെ തിരക്കൊഴിഞ്ഞ റോഡുകളിലും ഇടവഴികളിലും മൈതാനങ്ങളിലുമാണ് കഞ്ചാവിന്റെ മണം പരക്കുന്നത്. ഉപയോക്താക്കളുടെ ഭാഷയില്‍ ആവശ്യത്തിന് പൊതി എത്തിച്ചുനല്‍കുന്ന സംഘം കൃത്യമായി പണം എണ്ണി വാങ്ങി മടങ്ങും. സംഘത്തില്‍ തന്നെ ചിലര്‍ മൊത്തമായി വാങ്ങി മറ്റുള്ളവര്‍ക്ക് വില്‍ക്കുന്ന പ്രവണതയുമുണ്ട്. മലയോര മേലയുടെ വിവിധ പ്രദേശങ്ങളില്‍ അടുത്തിടെ ഉണ്ടായ സംഘര്‍ഷങ്ങളില്‍ ചിലതിന് രൗദ്രത കൂടിയതിന് പിന്നിലും കഞ്ചാവിന്റെ സാന്നിധ്യമാണെങ്കിലും കേസില്‍ ഇത്തരംകാര്യങ്ങള്‍ കൃത്യമായി ഒഴിവാക്കപ്പെടും.

തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും കുമളി വഴി എത്തുന്ന കഞ്ചാവ് സംഘങ്ങള്‍ പ്രധാന ഇടത്താവളമാക്കുന്നത് പൊന്‍കുന്നം എക്‌സൈസ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന മുണ്ടക്കയത്താണ്. കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം എന്നിവിടങ്ങളിലൂടെ കോട്ടയം ചങ്ങനാശേരി ഭാഗങ്ങളിലേക്കും, എരുമേലി റാന്നി വഴി തെക്കന്‍കേരളത്തിലേക്കും കഞ്ചാവ് കടത്തുന്ന പ്രധാന ഇടനാഴിയായി മലയോര മേലയിലെ ടൗണുകള്‍ മാറുമ്പോളും അധികൃതര്‍ നോക്കുകുത്തികളാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുന്‍കാലങ്ങളില്‍ ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ കഞ്ചാവ് വില്‍പന സംഘങ്ങളെ കൃത്യമായി പിടികൂടിയിരുന്നെങ്കിലും മറ്റു കേസുകളുടെ ബാഹുല്യം മൂലം നിലവില്‍ ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ കുറഞ്ഞ സാഹചര്യമാണുള്ളത്. ലഹരി ഉപഭോഗം അന്വേഷിക്കാന്‍ ചുമതലപ്പെട്ട എക്‌സൈസ് വിഭാഗം വല്ലപ്പോഴും ലഭിക്കുന്ന രഹസ്യ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്ന സാഹചര്യമാണുള്ളത്. ഇത്തരം വിവരങ്ങള്‍ തന്നെ വില്‍പന സംഘങ്ങള്‍ തമ്മിലുള്ള പകയുടെ ഭാഗമായി ലഭിക്കുന്നതുമാണ്. സ്‌കൂള്‍ കോളേജ് തലങ്ങളില്‍ ലഹരിയുടെ ഉപഭോഗം തടയുന്നതിനുള്ള പരിശോധനകള്‍ സമീപമുള്ള പെട്ടിക്കടകളിലെ റെയ്ഡുകളില്‍ മാത്രമായി ഒതുങ്ങുന്നതും കഞ്ചാവ് വില്‍പന സംഘങ്ങള്‍ക്ക് സഹായമേകുന്നു. ലഹരിവിരുദ്ധ ക്ലബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം പ്രാദേശിക തലത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.