കരിങ്കുന്നം: കരിങ്കുന്നത്തിന് സമീപം നെല്ലാപ്പാറയില്‍ കാറും ബസും കൂട്ടിയിടിച്ചു. പാലായില്‍ നിന്നും വരികയായിരുന്ന ബസും തൊടുപുഴയില്‍ നിന്നും പാലായ്‌ക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അമിതവേഗത്തില്‍ എത്തിയ സ്വകാര്യ ബസ് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കരിങ്കുന്നം പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. മൂന്നാര്‍ സ്വദേശികളായ 5 പേരായിരുന്നു കാറിലുണ്ടായിരുന്നത്.
















