അടിമാലി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാസമ്മര്‍ക്യാംപ് സദ്ഗമയ 2016 ന് ഇന്ന് അടിമാലിയില്‍ തുടക്കമാകും. ഇന്നു മുതല്‍ 13വരെ അടിമാലി വിശ്വദീപ്തി സകൂളിലാണ് ക്യാംപ് നടക്കുക. ഇന്ന് വൈകിട്ട് 5.30ന് ജില്ലാ പോലീസ് മേധാവി കെ.വി ജോസഫ് പതാക ഉയര്‍ത്തുന്നതോടെ ക്യാപിന് തുടക്കം കുറിക്കും തുടര്‍ന്ന് എസ്പിസി ജില്ലാനോഡല്‍ ഓഫീസര്‍ വി എന്‍ സജി ക്യംപ് വിശദീകരണം നടത്തും. നാളെ രാവിലെ 10.30ന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി കെ.വി ജോസഫ് അദ്ധ്യക്ഷതവഹിക്കും. ദക്ഷിണമേഖല എഡിജിപി കെ പത്മകുമാര്‍ ഐപിഎസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എസ്പിസി ജില്ലാനോഡല്‍ ഓഫീസര്‍ വി എന്‍ സജി സ്വാഗതം പറയും ചടങ്ങില്‍ മൂന്നാര്‍ എ എസ് പി മെറിന്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലയിലെ 24ഓളം സ്‌കൂളുകളില്‍ നിന്നായി എഴുന്നൂറോളം എസ്പിസി കേഡറ്റുകള്‍ ക്യാംപില്‍ പങ്കെടുക്കും. ആറ് ദിവസങ്ങളിലായി നടക്കുന്ന ക്യാംപില്‍ ആശയസംവാദം, ഇന്‍ഡോര്‍ക്‌ളാസുകള്‍, ക്രോസ് കണ്‍ഡ്രികളരി, യോഗ, ഫീല്‍ഡ് വിസിറ്റ്, പരേഡ്പരിശീലനം, പ്രമുഖ വ്യക്തികളുമായി അഭിമുഖം തുടങ്ങി വിവിധ രീതിയിലുള്ള പരിശീലന പരിപാടികള്‍ നടക്കുമെന്ന് എസ്പിസി ജില്ലാനോഡല്‍ ഓഫീസര്‍ വി എന്‍ സജി, നോഡല്‍ഓഫീസര്‍മാരായ എസ് അര്‍ സുരേഷ്ബാബു, കെ ജി മോഹനന്‍, കെ എന്‍ കൃഷ്ണന്‍കുട്ടി, അടിമാലി സിഐ ജെ കുര്യാക്കോസ്, എസ്‌ഐ ലാല്‍ സി ബേബി എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.
















