കോഴിക്കോട്: സിറ്റി പോലീസ് പരിധിയില്‍ കളവുകേസുകളുടെ എണ്ണം ഈ വര്‍ഷം താരതമ്യേന കുറഞ്ഞുവരുന്നതായി പോലീസ് അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ച് അവസാനം വരെ 43 കളവുകേസുകള്‍ തെളിഞ്ഞിട്ടുണ്ട്. തെളിയിച്ച കേസുകളില്‍ ഭൂരിഭാഗവും ഭവന ഭേദന-കവര്‍ച്ച കേസുകളാണെന്നും പോലീസ് അധികൃതര്‍ പറഞ്ഞു. സംഘടിത കുറ്റവാളി സംഘങ്ങളെയും സ്ഥിരം കവര്‍ച്ചക്കാരെയും പിടികൂടിയതാണ് കളവുകേസുകള്‍ കുറയാന്‍ കാരണം.
കളവുകേസുകള്‍ക്ക് പുറമെ 69 മയക്കുമരുന്ന് കേസുകള്‍ സിറ്റി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 21 കിലോ കഞ്ചാവും 17 ഗ്രാം എല്‍എസ്ഡിയും 5.5 ഗ്രാം മൊമെറ്റയും 45 ഗ്രാം ഹാഷിഷും 300 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്. ഇതു സര്‍വകാല റെക്കോര്‍ഡാണെന്നും ജില്ലാ പോലീസ് മേധാവി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
















