പാനൂര്‍: രാഷ്‌ട്രഹിതത്തിനായി ചിന്തിക്കുന്നവരെ അസഹിഷ്ണുതവാദികളായി ചിത്രീകരിക്കുകയും രാജ്യവിരുദ്ധര്‍ക്ക് നല്ലപട്ടം നല്‍കുകയും ചെയ്യുന്ന വിചിത്രത ആപത്കരമാണെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി കുറ്റപ്പെടുത്തി.—പന്ന്യന്നൂര്‍ പഞ്ചായത്ത് ദേശഭക്തസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.—കെപി.ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.—വിമുക്തഭടന്‍മാരെ ചടങ്ങില്‍ ആദരിച്ചു.—തലശേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വികെ.സജീവന്‍, പിപി.മദനന്‍, ഇ.മനീഷ്, ഗീതിന്‍ എന്നിവര്‍ പ്രസംഗിച്ചു.

















