
തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജക മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി പി.ബാലകൃഷ്ണന്‍ മാസ്റ്ററുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്വല തുടക്കം. ഇന്നലെ രാവിലെ 7.30 ന് തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ കടകളിലും വീടുകളിലും സന്ദര്‍ശിച്ചു. സ്ഥാനാര്‍ത്ഥിയോടൊപ്പം ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ ശ്രീ കെ.സി.കണ്ണന്‍, എന്‍.കെ.ഇ.ചന്ദ്രശേഖരന്‍ മാസ്റ്റര്‍, എം.രാഘവന്‍, പി.ഗംഗാധരന്‍, പത്മാവതി ടീച്ചര്‍, പി.ലക്ഷ്മിക്കുട്ടി. കെ.യശോദ, അഡ്വ. വി.എം.ബാലകൃഷ്ണന്‍ നമ്പീശന്‍ എന്നിവരും ഉണ്ടായിരുന്നു. മരിയാപുരം നിത്യസഹായ മാതാ ദേവാലയം, തളിപ്പറമ്പ് ശ്രീ വിക്രാനന്തപുരം ക്ഷേത്രം, എന്നിവടങ്ങളിള്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയ സ്ഥാനാര്‍ത്ഥി തുടര്‍ന്ന് പരിയാരം, എമ്പേറ്റ്, കോരന്‍പീടിക ,കാവുംചാല്‍, കുറുമാത്തൂര്‍, കുറ്റിയാട്ടൂര്‍ എന്നിവടങ്ങളില്‍ ജനസമ്പര്‍ക്കം നടത്തി. എല്ലായിടത്തും വലിയ ആവേശത്തോടെയാണ് ജനങ്ങള്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റത്.
















