തളിപ്പറമ്പ്: വീടിന്റെ രണ്ടാം നിലയില്‍ നിന്നും ചാരായം വാറ്റുന്നതിനിടയില്‍ കോണ്‍ഗ്രസ് നേതാവ് പിടിയിലായി. പരിയാരം പുളിയൂര്‍ സ്കൂളിന് സമീപത്തെ ചെല്ലരിയന്‍ വീട്ടില്‍ പ്രേംകുമാര്‍(42) ആണ് അറസ്റ്റിലായത്. ദളിത് കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡണ്ടും കോണ്‍ഗ്രസ് പരിയാരം മണ്ഡലം സെക്രട്ടറിയുമാണ് പ്രേംകുമാര്‍. വീട്ടില്‍ നിന്നും സ്ഥിരമായി വ്യാജവാറ്റ് നടത്തുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് പരിയാരം പോലീസ് നടത്തിയ റെയ്ഡില്‍ വാറ്റിയെടുത്ത ഒന്നര ലിറ്റര്‍ ചാരായവും പത്ത് ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും അടക്കമാണ് പ്രേംകുമാറിനെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: