
ഇരിട്ടി: പേരാവൂര്‍ നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പൈലി വാത്യാട്ട് വോട്ടഭ്യര്‍ത്ഥനയുമായി ഇരിട്ടി ടൗണില്‍ പര്യടനം നടത്തി. ഇരിട്ടി ടൗണിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, ടാക്‌സി, ഓട്ടോറിക്ഷാ തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍ മുതലായവരെ തന്റെ സ്ഥാനാര്‍ഥിത്വം അറിയിക്കുകയും വോട്ടിനായി അഭ്യര്‍ഥിക്കുകയും ചെയ്തു. ജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ബിഡിജെഎസ് നേതാക്കളായ കെ.വി.അജി, പി.എന്‍.ബാബു മാസ്റ്റര്‍, കെ.കെ.സോമന്‍, എ.എന്‍. സുകുമാരന്‍ മാസ്റ്റര്‍ ബിജെപി നേതാക്കളായ കൂട്ട ജയപ്രകാശ്, പി. കൃഷ്ണന്‍, സി. ബാബു, സജിത്ത് കീഴൂര്‍, രാമദാസ് എടക്കാനം, എന്‍.വി.ഗിരീഷ്, എം.ആര്‍.സുരേഷ്, കെ. ജയപ്രകാശ് എന്നിവരും സ്ഥാനാര്‍ഥിയുടെ കൂടെയുണ്ടായിരുന്നു.
















