ഇരിട്ടി: മഴക്കാലത്തും മറ്റു സമയങ്ങളിലും ഇരിട്ടി മേഖലയിലെ ജലാശയങ്ങളിലും മറ്റും ഉണ്ടാവുന്ന അപകടങ്ങളെയും ദുരന്തങ്ങളെയും പ്രതിരോധിക്കാന്‍ പഴശ്ശി ജലാശയത്തില്‍ അഗ്‌നിശമന സേന ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തി. പുതുതായി ഇരിട്ടി യൂണിറ്റിനു അനുവദിച്ച റബ്ബര്‍ ഡിങ്കി ഔട്ട്‌ബോട്ട് എഞ്ചിന്‍ ഉപയോഗിച്ചാണ് ഇരിട്ടി കീഴൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപത്തെ പഴശ്ശി ജലാശയത്തില്‍ പരിശീലനം നടത്തിയത്. പഴശ്ശി ജലാശയത്തിലെ വിശാലമായ ജലപ്പരപ്പും പരിശീലനത്തിന് ഇവര്‍ക്ക് സഹായകമായി. ഇരിട്ടി ഫയര്‍സ്‌റ്റേഷന്‍ ഓഫീസര്‍ ജോണ്‍സണ്‍ പീറ്റര്‍, ലീഡിംഗ് ഫയര്‍മാന്‍ പ്രേമരാജന്‍ കക്കാടിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശീലനം.
















