കണ്ണൂര്‍: കേരള വികസനത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കുന്ന എന്റെ കേരളം വികസന ചര്‍ച്ച ഇന്ന് വൈകുന്നേരം 5 മണിക്ക് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ സ്റ്റോഡിയം പവലിയന് സമീപം നടക്കുന്ന പരിപാടിയില്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ വികസനവും പ്രതിസന്ധികളും പ്രമുഖര്‍ ചര്‍ച്ച ചെയ്യും. 10 ദിവസം കൊണ്ട് 140 നിയമസഭാ മണ്ഡലത്തിലും കേരള വികസനത്തെക്കുറിച്ചുള്ള പൊതു ചര്‍ച്ചയും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായുള്ള വീഡിയോ കോണ്‍ഫറന്‍സുമാണ് മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന എന്റെ കേരളം പരിപാടികൊണ്ടുദ്ദേശിക്കുന്നത്. പൊതു ചര്‍ച്ചയിലൂടെ ബിജെപിയുടെ വികസന നയം ജനങ്ങള്‍ക്കു മുമ്പാകെ വെക്കുകയും അവരുടെ കൂടി അഭിപ്രായം സ്വരൂപിച്ച് ജനങ്ങള്‍ക്കുമുമ്പാകെ വെക്കുകയും അവരുടെ കൂടി അഭിപ്രായം സ്വരൂപിച്ചു ഈ നയത്തിന് പൂര്‍ണ്ണ രൂപം നല്‍കുവാനും മറ്റൊരു കേരളം സാധ്യമാണെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും നടത്തുന്ന ഈ പരിപാടിയില്‍ സമൂഹത്തിന്റെ എല്ലാ തുറകളിലുംപെട്ടവരെ സ്വാഗതം ചെയ്യുന്നതായി ബിജെപി കണ്ണൂര്‍ ജില്ലാ ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.
















