മേലേചൊവ്വ: പാതിരിപ്പറമ്പ് സെമിത്തേരിക്ക് സമീപം സ്ഥാപിച്ച ബിജെപിയുടെ കൊടിമരം സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. പ്രദേശത്ത് സ്ഥാപിച്ച ബിജെപിയുടെ കൊടിമരവും ബോര്‍ഡുകളും അക്രമികള്‍ നശിപ്പിക്കുകയായിരുന്നു. നേരത്തെയും കൊടിമരം നശിപ്പിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. സംഭവത്തില്‍ ബിജെപി എളയാവൂര് പഞ്ചായത്ത് കമ്മറ്റിയോഗം പ്രതിഷേധിച്ചു. അന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: