കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനുളള സ്വീപ് പരിപാടിയുടെ ഭാഗമായി ജില്ലയിലെ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണ പ്രതിജ്ഞ എടുത്തു. ഓരോ വോട്ടും അമൂല്യമാണ്, അത് നഷ്ടപ്പെടുത്തരുത് എന്ന സന്ദേശം യുവ വോട്ടര്‍മാരില്‍ എത്തിക്കുന്നതിനായിരുന്നു പരിപാടി. കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ അസി.കലക്ടര്‍ എസ.്ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി.സജീവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജൂനിയര്‍ സൂപ്രണ്ട് സി.എം.ലതാദേവി, മഹേഷ് മോഹന്‍, അനീഷ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥിനികള്‍ക്ക് ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീന്‍ ഉപയോഗിച്ചുളള വോട്ടിങ്ങ് രീതി പരിചയപ്പെടുത്തി.
















