Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പുതുക്കോട് ശ്രീ കോട്ടക്കുറുംബാ ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠാ മഹോത്സവത്തിന് ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2016, 01:24 pm IST
inKozhikode

രാമനാട്ടുകര: പുതുക്കോട് ശ്രീ കോട്ടക്കുറുംബാ ഭഗവതി ക്ഷേത്രം പുന: പ്രതിഷ്ഠാ മഹോത്സവത്തിന് ഒരുങ്ങുന്നു. ഏപ്രില്‍ 14 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലാണ് ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠാ -നവീകരണ കലശമഹോത്സവം നടക്കുന്നത്. മഹോത്സവത്തിന്റെ ഭാഗമായി വിശേഷാല്‍ പൂജകള്‍, പ്രഭാഷണങ്ങള്‍, സാംസ്‌ക്കാരിക സമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍മന കുബേരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും.

പരശുരാമനാല്‍ പ്രതിഷ്ഠിതമായ 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നാണ് കോട്ടക്കുറുംബ ഭഗവതി ക്ഷേത്രം. 2008 ഒക്‌ടോബര്‍ രണ്ടിന് ക്ഷേത്രത്തില്‍ നടത്തിയ അഷ്ടമംഗല്യപ്രശ്‌നത്തെത്തുടര്‍ന്നാണ് തച്ചുശാസ്ത്രവിധിപ്രകാരം ക്ഷേത്രനവീകരണം നടത്തി പുന:പ്രതിഷ്ഠയും നവീകരണ കലശവും നടത്താന്‍ തീരുമാനിച്ചത്. വാസ്തു ശാസ്ത്രവിദഗ്ധന്‍ പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. പൂര്‍ണ്ണമായും കരിങ്കല്ലില്‍ തീര്‍ത്ത ശ്രീകോവിലില്‍ ചെമ്പോല പതിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. ചുറ്റമ്പലം തിടപ്പിള്ളി ഉപദേവന്‍മാരുടെ ക്ഷേത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. അയ്യപ്പന്‍കുട്ടി ഒറ്റപ്പാലം, രാജന്‍ പയ്യന്നൂര്‍, പി. കൃഷ്ണദാസന്‍, വസന്തന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് വിവിധഘട്ടങ്ങളിലായി ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

പുന:പ്രതിഷ്ഠാ നവീകരണ കലശത്തോടനുബന്ധിച്ച് 10 ന് വൈകീട്ട് അഞ്ചിന് നാമജപ വിളംബര ശോഭയാത്ര നടക്കും. രാമനാട്ടുകര ശ്രീ പരിഹാരപുരം ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര കോട്ടക്കുറുംബ ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും. 13 ന് വൈകീട്ട് മൂന്ന് മുതല്‍ ക്ഷേത്രത്തില്‍ കലവറ നിറയ്‌ക്കല്‍ നടക്കും. 14 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. 19 ന് പുലര്‍ച്ചെ 4.30 മുതല്‍ 5.43 വരെയുള്ള മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠ നടക്കും. വിവിധ ദിവസങ്ങളിലായി നടക്കുന്ന ആദ്ധ്യാത്മിക സാംസ്‌ക്കാരിക പരിപാടികളില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ബിജെപി മുന്‍ സം സ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള, മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷത പ്രൊഫ.വി.ടി. രമ, ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, സുധീര്‍ കടലുണ്ടി, സ്വാമി പരമാനന്ദപുരി, കേസരി ചീഫ് എഡിറ്റര്‍ ഡോ. എന്‍.ആര്‍. മധു, നാഗര്‍കോവില്‍ ശ്രീവനമാലീശ്വരന്‍ കോവിലിലെ ശ്രീധര സ്വാമി തിരുവടികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

എം. കരുണാകരന്‍ നായര്‍ പ്രസിഡന്റും താമരത്ത് വിജയന്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്. എ. ഉണ്ണികൃഷ്ണന്‍ നായര്‍ ചെയര്‍മാനും പവിത്രന്‍ മാസ്റ്റര്‍ ജനറല്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പുന:പ്രതിഷ്ഠ നവീകരണകലശ മഹോത്സവങ്ങള്‍ക്കായി കെ.പി. ശിവദാസന്‍ ചെയര്‍ മാനും കെ. ലക്ഷ്മണന്‍ കണ്‍വീനറും മഠത്തില്‍ മനോജ് ഖജാന്‍ജിയുമായി വിപുലമായ സ്വാഗതസംഘവും രൂപീകരിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.