കുമളി: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ട് വന്ന വൈക്കോല്‍ കയറ്റിവന്ന വണ്ടിക്ക് തീപിടിച്ച് വന്‍ ദുരന്തം ഒഴിവായി. കുമളി-മൂന്നാര്‍ റൂട്ടില്‍ ഗവണ്‍മെന്റ് സ്‌കൂളിന് സമീപത്ത് വച്ചാണ് വൈക്കോലുമായി എത്തിയ പിക്കപ്പ് ജീപ്പിന് തീപിടിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം. നാട്ടുകാരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെല്‍ വന്‍ അപകടം ഒഴിവാക്കാന്‍ സാധിച്ചു. ടൗണിനോട് ചേര്‍ന്നും ശുദ്ധജല വിതരണം നടത്തുന്ന ടാങ്കറുകളില്‍ വെള്ളമെത്തിക്കാന്‍ വളരെ വേഗത്തില്‍ കഴിഞ്ഞതും അഗ്‌നി നിയന്ത്രിക്കാന്‍ സാധിച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. വാഹനം ഭാഗികമായി അഗ്‌നിക്കിരയായി മൂന്നാര്‍ കുമളി റൂട്ടില്‍ ഒരു മണിക്കൂര്‍ ഗതാഗതം നിലച്ചു.
















