മാട്ടൂല്‍: പൊതുവിദ്യാഭ്യാസം കാലഘട്ടത്തെ ഉള്‍ക്കൊള്ളുന്നതാകണമെന്നും മുന്‍കാലങ്ങളെ അപേക്ഷിച്ച് രക്ഷിതാക്കളും കുട്ടികളും പൊതുവിദ്യാലയങ്ങളെ ആശ്രയിച്ചുതുടങ്ങിയിരിക്കുന്നുവെന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ഖാദര്‍ മാങ്ങാട് പറഞ്ഞു. മാട്ടൂര്‍ നോര്‍ത്ത് മാപ്പിള യുപി സ്‌കൂള്‍ 95-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ ഡോ.സി.ശശിധരന്‍, തങ്കമണി ടീച്ചര്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും നടത്തി. കൈരളി പട്ടുറുമാല്‍ ഫെയിം സജ്‌ല സലീം മുഖ്യാതിഥിയായിരുന്നു. മാടായി എഇഒ നാരായണന്‍കുട്ടി മാസ്റ്റര്‍ കുട്ടികള്‍ക്കുള്ള സമ്മാനവിതരണം നടത്തി. ചടങ്ങില്‍ സീനിയര്‍ അധ്യാപകന്‍ മുഹമ്മദലി മാസ്റ്റര്‍ സ്വാഗതവും പി.ബീന ടീച്ചര്‍ നന്ദിയും പറഞ്ഞു.
















