തലശ്ശേരി: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ധര്‍മ്മടം കിഴക്കേ പാലയാട്ടെ ശ്രീനിവാസ് സേവാ കേന്ദ്രത്തിന് നേരെ സിപിഎം അക്രമം. ചൊവ്വാഴ്ച രാത്രി ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയാണ് അക്രമം നടത്തിയത്. ധര്‍മ്മടം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സേവാകേന്ദ്രത്തിന് അകത്തുണ്ടായിരുന്ന ഫോട്ടോകളും കസേരകളും മറ്റും പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന അടിക്കളത്തില്‍ പത്മനാഭന്‍ നമ്പ്യാര്‍ ട്രസ്റ്റിന്റെ സേവാപ്രവര്‍ത്തന വിവരങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡും നശിപ്പിച്ചിട്ടുണ്ട്. ധര്‍മ്മടം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കിഴക്കേ പാലയാട് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചതോടെ ഈ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഗൂഡശ്രമം നടത്തിവരികയാണ് മുതലക്കല്ല് പരിസരത്തെ സിപിഎമ്മുകാര്‍. ഇതിന്റെ ഭാഗമായാണ് സേവാകേന്ദ്രത്തിന് നേരെ അക്രമം നടത്തിയതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
















