ഇരിട്ടി: കണ്ണൂര്‍ വയനാട് ജില്ലകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കാനുതകുന്ന ചുരരഹിത അന്തര്‍ജില്ലാ പാതയായ കൊട്ടിയൂര്‍-തലപ്പുഴ-അമ്പായത്തോട്-44-ാംമൈല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള ബേക്കറി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി താലൂക്ക് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. താലൂക്ക് കണ്‍വെന്‍ഷനും തൊഴിലാളികള്‍ക്കുള്ള ധനസഹായ വിതരണവും ഇരിട്ടിയില്‍ ജില്ലാ പ്രസിഡണ്ട് കെ.കെ.സുമിത്തിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് രവി കാര്യാട്ടുപുറം ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ക്കുള്ള ധനസഹായ വിതരണം സംസ്ഥാന ജോ.സെക്രട്ടറി എം.കെ.മിഥുന്‍ നിര്‍വ്വഹിച്ചു. കെ.മൃതുല്‍, ദീപേഷ്, അനില്‍ കാനപ്പുറം, പ്രശാന്ത് മുഴക്കുന്ന്, വേണുഗോപാല്‍, കെ.ഷൈജു എന്നിവര്‍ സംസാരിച്ചു.
















