
തലശ്ശേരി: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തലശ്ശേരി ടൗണ്‍ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം നടത്തിയ ചുമരെഴുത്തുകള്‍ കരിയോയില്‍ ഒഴിച്ച് വികൃതമാക്കിയതിനെതിരെ ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി ശക്തിയായി പ്രതിഷേധിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎമ്മുകാരാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമമാണിതെന്നും ബിജെപി മണ്ഡലം കമ്മറ്റിയോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എന്‍.മോഹനന്‍, പി.വി.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















