Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പൊതു പ്രവര്‍ത്തന രംഗത്തെ കാല്‍ നൂറ്റാണ്ടിന്റെ പരിചയ സമ്പത്തുമായി കണ്ണൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.ജി.ബാബു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 10:27 pm IST
inKannur

കണ്ണൂര്‍: പൊതു പ്രവര്‍ത്തനരംഗത്തെ കാല്‍ നൂറ്റാണ്ടിന്റെ പരിചയ സമ്പത്തുമായി കണ്ണൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.ജി.ബാബു മത്സരരംഗത്ത് സജീവമായി. പൊതു പ്രവര്‍ത്തകനും ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ടുമാണ് കെ.ഗിരീഷ് ബാബുവെന്ന നാട്ടുകാരുടെ കെ.ജി.ബാബുവേട്ടന്‍. കാല്‍ നൂറ്റാണ്ടുകാലത്തിലധികമായി കണ്ണൂരിലേയും പരിസര പ്രദേശങ്ങളിലേയും സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത് നിറസാന്നിധ്യമായി നിലകൊളളുന്ന കെ.ഗിരീഷ് ബാബു കക്ഷി രാഷ്‌ട്രീയങ്ങള്‍ക്കതീതമായി കണ്ണൂര്‍ മണ്ഡലത്തിലേയും ജില്ലയിലേയും സംസ്ഥാനതലത്തിലും ഏവര്‍ക്കും സുപരിചിതനാണ്. വര്‍ഷങ്ങളായി സാമൂഹ്യ സേവന-ജീവ കാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബാബുവിന് മണ്ഡലത്തില്‍ വളരെ ആഴത്തില്‍ ജനങ്ങളുമായി ബന്ധമുണ്ട് എന്നുളളത് ഇടത്-വലത് മുന്നണി നേതാക്കളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

18 വയസ്സുമുതല്‍ കണ്ണൂരിന്റെ പൊതു പ്രവര്‍ത്തനരംഗത്തുളള ബാബു ആദ്ധ്യാത്മിക മേഖലയിലും സജീവമാണ്. നിരവധി ക്ഷേത്രങ്ങളുടെ ഭാരവാഹിയായിരുന്ന അദ്ദേഹം ഒട്ടനവധി ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ജില്ലയില്‍ മഹായജ്ഞങ്ങളും സത്രങ്ങളുമായി ബന്ധപ്പെട്ട് അന്നദാന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച് തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്. കണ്ണൂരിന്റെ പരിസര പ്രദേശങ്ങളിലെ മരണവീടുകളിലും വിവാഹച്ചടങ്ങുകളിലും മറ്റ് ആഘോഷ പരിപാടികളിലും ഓടിയെത്തി സേവന തല്‍പ്പരതയോടെ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ചെറുപ്പകാലം തൊട്ട് രക്തദാന പ്രവര്‍ത്തനങ്ങളിലും മെഡിക്കല്‍ ക്യാമ്പുകളുള്‍പ്പെടെയുളള സേവന പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു വരുന്ന വ്യക്തിത്വമാണ്. 2003 മുതല്‍ കഴിഞ്ഞ വര്‍ഷം പളളിക്കുന്ന് പഞ്ചായത്ത് പയ്യാമ്പലം ശ്മശാനം ഏറ്റെടുക്കുന്നതുവരെ ശ്മശാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപ്രതനായിരുന്ന കെ.ജിബാബു ശ്മശാനത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം സെക്രട്ടറിയായ പയ്യാമ്പലം തീയ്യ സമുദായ ശവ സംസ്‌കാര സംഘമായിരുന്നു പത്ത് വര്‍ഷത്തിലധികം ശ്മശാനത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തു നടത്തിയിരുന്നത്. 1984-85 കാലഘട്ടത്തില്‍ കണ്ണൂരില്‍ നടന്ന ഹിന്ദു സംഗമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറിയ ഇദ്ദേഹം തുടര്‍ന്ന് വിവിധ ഹൈന്ദവ സംഘടനകളുടെ ഭാരവാഹിത്വം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു. ബാലഗോകുലം ഉള്‍പ്പെടെയുളള സംഘടനയുടെ വളര്‍ച്ചയ്‌ക്കു വേണ്ടി അശ്രാന്ത പരിശ്രമം നടത്തിയിട്ടുളള അദ്ദേഹം നിലവില്‍ ഹിന്ദു ഐക്യവേദിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പ്രവര്‍ത്തിച്ചു വരികയാണ്. ഏറെക്കാലം സേവാഭാരതി കണ്ണൂര്‍ ജില്ലാ ഘടകത്തിന്റെ അധ്യക്ഷനായും പ്രവര്‍ത്തിക്കുകയുണ്ടായി. റെഡ്‌ക്രോസ് സൊസൈറ്റിയുടെ ജില്ലാ ചെയര്‍മാന്‍ കൂടിയാണ് നിലവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന കെ.ജി.ബാബു.

ബിരുദാനന്തര ബിരുദദാരിയായ ടി.കെ.ബിന്ദുവാണ് കെ.ജി.ബാബുവിന്റെ ഭാര്യ. ചാല ശ്രീനാരായണ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ബിസിഎക്ക് പഠിക്കുന്ന സ്‌നേഹ ബാബു, പയ്യാമ്പലം ഉറുസുലിന്‍ സീനിയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി പ്രിയബാബു എന്നിവര്‍ മക്കളാണ്. കണ്ണൂര്‍ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.