പയ്യന്നൂര്‍: ചെറുതാഴം കൊവ്വല്‍ കൂടച്ചീരെ തറവാട് കുടുംബസംഗമംവും മിനി ഓഡിറ്റോറിയം ഉദ്ഘാടനവും ഏപ്രില്‍ 3ന് നടക്കും. ഞായറാഴ്ച രാവിലെ 9 മണിക്ക് കുടുംബസദസ്സ് മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സജീവ് മാറോളി ഉദ്ഘാടനം ചെയ്യും. തറവാട് ക്ഷേത്രത്തിന് സമീപം കുടുംബ ട്രസ്റ്റ് പ്രസിഡണ്ട് കെ.പി.കുഞ്ഞിരാമന്‍ പണിത് സമര്‍പ്പിച്ച ഓഡിറ്റോറിയം പഞ്ചായത്ത് പ്രസിഡണ്ട് പി.പ്രഭാവതി ഉദ്ഘാടനം ചെയ്യും. 11 മണിക്ക് സ്‌നേഹ സംഗമം മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്‌കര പൊതുവാള്‍ ഉദ്ഘാടനം ചെയ്യും. രണ്ട് മണിമുതല്‍ കലാവിരുന്ന്. കുടുംബാംഗങ്ങള്‍ 8129227101 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. പത്രസമ്മേളനത്തില്‍ കെ.പി.കുഞ്ഞിരാമന്‍, കെ.വിജയന്‍, കെ.രാമദാസ്, കെ.നാരായണന്‍, കെ.ബാലകൃഷ്ണന്‍, കെ.വനജാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
















