Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പൊടിക്കുണ്ട് സ്‌ഫോടനം : അന്വേഷണം ഊര്‍ജ്ജിതമെന്ന് പോലീസ് സര്‍ക്കാര്‍ കണ്ടെത്തിയ നഷ്ടം മൂന്നിലൊന്നെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 05:00 pm IST
in Kannur

കണ്ണൂര്‍: പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമെന്ന് പോലീസ്. റവന്യൂ വകുപ്പും കലക്ടറും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ നാശ നഷ്ടത്തിന്റെ മൂന്നിരട്ടി നഷ്ടം പ്രദേശത്ത് ഉണ്ടായതായി ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്തെത്തി. സ്‌ഫോടക വസ്തു സൂക്ഷിച്ചിരുന്ന വീടിനു മാത്രം 70 ലക്ഷത്തോളം രൂപ നഷ്ടമുണ്ടെന്നിരിക്കെ മൊത്തം 99 ലക്ഷം രൂപ മാത്രമാണ് റവന്യൂ സംഘം നഷ്ടം കണക്കാക്കിയതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഇലക്ഷന്‍ കമ്മീഷന്‍ സംഭവത്തെ കുറിച്ച് കലക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആരാഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര സഹായം നല്‍കാന്‍ സംസ്ഥാ ന സര്‍ക്കാറിന് അനുമതി നല്‍ കാനാണ് റിപ്പോര്‍ട്ട് തേടിയതെന്നാണ് സൂചന.

അന്വേഷണത്തിന്റെ ഭാഗമായി സംഭവത്തില്‍ അറസ്റ്റിലായ പന്നേന്‍പാറ ചാക്കാട്ട് പീടിക സ്വദേശി അനൂപിന്റെ ഏച്ചൂരുള്ള ‘ഭാര്യയുടെ വീട്ടില്‍ ഇന്നലെ പോലീസ് പരിശോധന നടത്തി. അന്വേഷണ ചുമതലയുള്ള ടൗണ്‍ എസ്.ഐ വി.പി.സിബീഷിന്റെ നേതൃത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. എന്നാല്‍ ഒന്നും കണ്ടെത്തനായില്ല. അനൂപുമായി തനിക്ക് നാലു വര്‍ഷമായി ബന്ധമൊന്നുമില്ലെന്നാണ് അനൂപിന്റെ ‘ഭാര്യ പറഞ്ഞെതെന്നാണ് സൂചന. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്. എറണാകുളത്ത് നിന്നാണ് വെടിമരുന്ന് കൊണ്ടുവന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം പോലീസുമായി സഹകരിച്ച് അവിടെയും അന്വേഷണം നടത്തുന്നുണ്ട്. 350 ഓളം ഗുണ്ടുകളും കൂടാതെ വെടിമരുന്നും വീട്ടിനകത്ത് ഉണ്ടായിരുന്നതായാണ് സൂചന.

അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ഹിബ എന്ന കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടിക്ക് റാഹില കൂട്ടിരിക്കുന്നതിനാല്‍ ഇവരെ ഇതുവരെ പോലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കുട്ടിയുടെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടാല്‍ ഇവരെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റിമാന്റിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ ഹരജി നല്‍കും. കഴിഞ്ഞ ദിവസം കോഴിക്കോട് റീജണല്‍ ഫോറന്‍സിക് അസി. ഡയറക്ടര്‍ പി.സച്ചിദാനന്ദന്റെ നേതൃത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് ഇയാള്‍ രാജേന്ദ്ര നഗര്‍ കോളനിയിലെ ഇരുനിലവീട് വാടകക്കെടുത്തത്. മയ്യില്‍ സ്വദേശിനിയും അമേരിക്കയില്‍ താമസക്കാരിയുമായ ജ്യോത്സ്‌നയുടെ വീടാണിത്. 15,000 രൂപയാണ് മാസവാടക. അയല്‍വാസികളുടെ ശ്രദ്ധപതിയാതിരിക്കാന്‍ അനൂപ് തന്റെ വീട്ടിന്റെ മതിലില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരുന്നു. പരിചയമില്ലാത്തയാളായതിനാല്‍ അയല്‍വാസികള്‍ ഈ വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അനൂപ് ബിസിനസുകാരനാണെന്നും ഭാര്യ റാഹിലയും മക്കളുമാണ് കൂടെയുള്ളതെന്നുമാണ് ഇവര്‍ കരുതിയത്. പല ദിവസങ്ങളിലും രാവിലെ കാറില്‍ പുറത്തുപോകുന്ന അനൂപ് ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തുമായിരുന്നു. 2009ലും 2013ലും അനധികൃത പടക്കം സൂക്ഷിച്ചതിന് വളപട്ടണം പോലീസ് ഇയാളെ പിടികൂടിയിരുന്നു.

പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയില്‍ കഴിഞ്ഞ 24 ന് രാത്രിയാണ് ഇരുനിലവീട് തകര്‍ന്നടിയുകയും ഒട്ടേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്ത സ്‌ഫോടനമുണ്ടായത്. നാല്‍പത്തഞ്ചോളം വീടുകള്‍ക്കും കേടുപാട് പറ്റിയിരുന്നു. സംഭവ സമയത്ത് അനൂപും റാഹിലയും വീട്ടിലുണ്ടായിരുന്നില്ല. റാഹിലയുടെ മകള്‍ ഹിബ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 40 ശതമാനത്തോളം പൊള്ളലേറ്റ ഹിബ യെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കനത്ത സ്‌ഫോടനം മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം സൃഷ്ടിച്ചിരുന്നു. ഇതിന്റെ ഫലമായാണ് 45 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വ്യാപക പരിശോധനയും ഇതിനകം തന്നെ പോലീസ് ആരംഭിച്ചിട്ടുണ്ട്. വിഷു വിപണിയും കണക്കിലെടുത്തു കൂടിയാണ് പരിശോധന ശക്തമാക്കിയത്. അനധികൃത പടക്കനിര്‍മാണമോ ബോംബുകളോ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഇവ കണ്ടെത്താനാണ് സമഗ്രാന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.