Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

രാഷ്‌ട്രീയ മുതലെടുപ്പിനുളള സിപിഎം നീക്കത്തിനെതിരെ പ്രതിഷേധം പൊടിക്കുണ്ട് സ്‌ഫോടനം: റിമാന്റിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും തകര്‍ന്ന വീടുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നുമുള്ള ആവശ്യം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 01:08 am IST
inKannur

കണ്ണൂര്‍: പൊടിക്കുണ്ട് സ്‌ഫോടനത്തിന് ഇരകളായ 63 കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നും സ്‌ഫോടനം ഒരു പ്രത്യേക ടീമിനെ രൂപീകരിച്ച് അനേഷിക്കണമെന്നുമുളള ആവശ്യം ശക്തമാകുന്നു.

സ്‌ഫോടനം അധികൃതരുടെ അനാസ്ഥമൂലം ഉണ്ടായതാണ്. ഇതിനുമുമ്പ് മൂന്ന് തവണ സമാനസംഭവങ്ങള്‍ ഉണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് സ്‌ഫോടനത്തിനുത്തരവാദിയായ അനു മാലിക്കിന്റെ ഭരണകക്ഷി സ്വാധീനത്തെതുടര്‍ന്നാണെന്ന് ആരോപണം ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളുമായി അനുമാലിക്കിന് ബന്ധമുണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. രാജേന്ദ്രനഗര്‍ ഹൗസിങ്ങ് കോളനിയിലെ അനുമാലിക്കിന്റെ താമസം തന്നെ ദുരൂഹമാണെന്നും രാത്രികാലങ്ങളില്‍ അപരിചിതരായ പലരും വീട്ടില്‍വരാറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. അയല്‍ക്കാരുമായി സ്വന്തം പേരുപോലും വെളിപ്പെടുത്താതെ രഹസ്യം സൂക്ഷിക്കുകയായിരുന്നു ഇയാളെന്നും പറയപ്പെടുന്നു. വ്യാഴാഴ്ച രാത്രി 11.30 നാണ് സ്‌ഫോടനം നടക്കുന്നത്. ആ സമയത്ത് അനുമാലിക് വീട്ടിനകത്തില്ലാതിരുന്നതും അനുമാലിക്കിന്റെ ഭാര്യ വീട്ടിന് വെളിയിലായതും ദുരൂഹമാണെന്ന് നാട്ടുകാര്‍ പറയുന്നു. തദ്ദേശവാസികള്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഭരണകക്ഷിയില്‍ സ്വാധീനമുള്ളയാളായതുകൊണ്ട് പോലീസ് റെയ്ഡ് ഒഴിവാക്കപ്പെടുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പോലീസ് റെയ്ഡ് നടത്തിയിരുന്നുവെങ്കില്‍ ഉഗ്രശേഷിയുള്ള വെടിമരുന്ന് കണ്ടെത്താനും സ്‌ഫോടനം തടയാനും കഴിയുമായിരുന്നുവെന്ന് പറയപ്പെടുന്നു. നിരവധി സ്‌ഫോടനക്കേസുകളില്‍ നിന്ന് അനുമാലിക്കിനെ രക്ഷപ്പെടുത്തിയവര്‍ തന്നെയാണ് വീണ്ടും അന്വേഷണം നടത്തുന്നതെന്നും അത് കുറ്റവാളിയെ രക്ഷപ്പെടുത്താനേ ഉപകരിക്കൂവെന്നും പ്രത്യേക അന്വേഷണസംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ശക്തമായിരിക്കുയാണ്. വീടുകളടക്കം 64 കെട്ടിടങ്ങള്‍ക്കാണ് നാശനഷ്ടമുണ്ടായത്. 5 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഈ കെട്ടിടങ്ങള്‍ വാസയോഗ്യമായി പുതുക്കിപ്പണിയാനാവശ്യമായ നഷ്ടപരിഹാരം സര്‍ക്കാര്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത പന്നേന്‍പാറ ചാക്കാട്ട്പീടിക സ്വദേശി അനൂപിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അടുത്ത ദിവസം തന്നെ കോടതിയില്‍ ഹരജി നല്‍കും. സ്‌ഫോടനത്തില്‍ തകര്‍ന്ന വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന ഇയാളെ കോടതി കഴിഞ്ഞദിവസം പോലീസ് അറസ്റ്റു ചെയ്യുകയും റിമാന്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. സംഭവസമയത്ത് അനൂപും ഭാര്യ റാഹിലയും വീട്ടിലുണ്ടായിരുന്നില്ല. റാഹിലയുടെ മകള്‍ ഹിബ (13) മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 40 ശതമാനത്തോളം പൊള്ളലേറ്റ ഹിബ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കനത്ത സ്‌ഫോടനം മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം സൃഷ്ടിച്ചിരുന്നു. സ്‌ഫോടനം നടന്ന വീട്ടില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. സംഭവസ്ഥലത്തു നിന്നും സാമ്പിള്‍ പരിശോധിച്ചു വരികയാണ്. അത്യുഗ്രസ്‌ഫോടന ശേഷിയുള്ള വെടിമരുന്നുല്‍പ്പന്നങ്ങളാണ് ഇവിടെ സംഭരിച്ചതെന്നു ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അന്തരീക്ഷത്തിലെ ഈര്‍പ്പംകൊണ്ടുപോലും രാസപ്രവര്‍ത്തനത്തിലൂടെ ഉഗ്രസ്‌ഫോടനമുണ്ടാകാന്‍ ശേഷിയുള്ള വെടിമരുന്നായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്നത്. ഇതുപയോഗിച്ചു നിര്‍മിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്റെ തീവ്രത കൂടാന്‍ കാരണം ജലാറ്റിന്‍ സ്റ്റിക്കുകളോ ഡിറ്റണേറ്ററുകള്‍ക്കു സമാനമായ വസ്തുക്കളോ ഉണ്ടായിരുന്നതാകാമെന്നും സംശയമുയര്‍ന്നിട്ടുണ്ട്. കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ചുള്ള പരിശോധനക്കു ശേഷമേ ഇക്കാര്യം വ്യക്തമാകൂ. സാമ്പിളുകള്‍ ശേഖരിക്കുന്ന പ്രവൃത്തി ഇന്നലേയും തുടര്‍ന്നു.———

ഉത്സവങ്ങളും വിഷുവിപണിയും ലക്ഷ്യമിട്ട് നിര്‍മിച്ച പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ദുരൂഹത പോലീസും പൂര്‍ണ്ണമായും തളളിക്കളയാത്ത സ്ഥിതിയാണ്. അറസ്റ്റിലായ അനൂപ് നേരത്തെ രണ്ടുതവണ അനധികൃത പടക്കനിര്‍മാണത്തില്‍ അറസ്റ്റിലായിട്ടുണ്ട്. 2009 ലും 2013 ലുമാണ് വളപട്ടണം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്നുവര്‍ഷം മുമ്പാണ് രാജേന്ദ്രനഗര്‍ കോളനിയിലെ ഇരുനില വീട് ഇയാള്‍ വാടകക്കെടുത്തത്.

സമീപവാസികളില്‍നിന്ന് ഏറെ അകന്നുകഴിയുന്ന സ്വഭാവക്കാരനാണ് അനൂപ്. മൂന്നുവര്‍ഷത്തോളമായിട്ടും ഇയാളുടെ പ്രവൃത്തിയെക്കുറിച്ച് നാട്ടുകാര്‍ക്കൊന്നും അറിയുമായിരുന്നില്ല. ഇതാണ് ദുരൂഹത വര്‍ദ്ധിക്കാന്‍ ഇടയാക്കിയിരിക്കുന്നത്. അനധികൃത പടക്കനിര്‍മാണവും വിതരണവും നടത്തുകയായിരുന്നു ഇയാളെന്ന് അയല്‍വാസികള്‍ക്കു മനസിലായത് സ്‌ഫോടനം നടന്നതിനുശേഷമാണ് എന്നതും സ്‌ഫോടനം സംബന്ധിച്ച് സംശയങ്ങള്‍ ബലപ്പെടുത്തുന്നു.—

അതേസമയം സംഭവത്തില്‍ സിപിഎം രാഷ്‌ട്രീയ മൂതലെടുപ്പിന് ശ്രമിക്കുന്നതായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അപകടത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പൊടിക്കണ്ടില്‍ നാളെ ധര്‍ണ്ണ നടത്തുമെന്ന് എം.വി.ജയരാജന്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുകയുണ്ടായി.———

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ അടിയന്തിര ധനസഹായം പ്രഖ്യാപിക്കാനോ ആനൂകൂല്യങ്ങള്‍ നല്‍കാനോ സാധിക്കില്ലെന്നിരിക്കെ സിപിഎമ്മിന്റെ ധര്‍ണ്ണ സംഭവത്തില്‍ രാഷ്‌ട്രീയ നേട്ടവെച്ചുളളതാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. പെരുമാറ്റച്ചട്ടം നിലനില്‍ക്കെ പെട്ടെന്ന് ഇക്കാര്യത്തില്‍ പ്രഖ്യാപനങ്ങളോ ധനസഹായ വിതരണവും സാധ്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നിരിക്കെ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് സമരരംഗത്തിറക്കാനുള്ള സിപിഎം നീക്കം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.