ചക്കരക്കല്‍: നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്നു വീണു യുവതി മരിച്ചു. ഇന്നലെ ഉച്ചയോടെയാണ് അപകടം. അഞ്ചരക്കണ്ടി രജിസ്റ്റര്‍ ഓഫീസിനു സമീപം മുരാദിയ മന്‍സിലില്‍ പരേതനായ അബ്ദുള്ളയുടെയും സുഹറയുടെയും മകള്‍ സോഫിത(29)ആണ് മരിച്ചത്. മുറ്റത്ത് കാര്‍ കഴുകുന്നതിനിടെ സണ്‍ഷേഡ് തകര്‍ന്നു സോഫിതയുടെ ദേഹത്തു വീഴുകയായിരുന്നു. ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ മുന്നില്‍ പുതുതായി നിര്‍മിക്കുന വീടിന്റെ സണ്‍ഷേഡ് ആണ് തകര്‍ന്നത്. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ‘ഭര്‍ത്താവ്: മുഹമ്മദ് ഷമീര്‍. മക്കള്‍: നഫീസതു മിസ്രിയ, ഫാത്തിമ മിര്‍സാന, മുഹമ്മദ് സഫറാന്‍. സഹോദരങ്ങള്‍: കബീര്‍, മുസ്താക്, ഇഖ്ബാല്‍, ദില്‍ഷ, മുംതാസ്. ഖബറടക്കം ഇന്ന് ഉച്ചക്ക് 11നു തട്ടാരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
















