വളപട്ടണം: പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം ബിഹാര്‍ സ്വദേസിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശി ദിനേഷ് സുധാമ(45)യെയാണ് അഴീക്കല്‍ തുറമുഖത്തിന്റെ മണല്‍ വാരല്‍ കേന്ദ്രത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മുഖത്ത് ആയുധങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ച പാടുകളുണ്ട്. അഴീക്കല്‍ തുറമുഖ കടവിലെ മണല്‍ വാരല്‍ തൊഴിലാളിയാണ്. മൂന്നുമാസം മുമ്പാണ് ഇയാള്‍ കടവില്‍ ജോലിക്കായി എത്തിയത്. വളപട്ടണം സിഐ ടി.പി.ശ്രീജിത്ത്, എസ്.ഐ ശ്രീജിത്ത് കോടേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
















