പാനൂര്‍: എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും…ഇത്തവണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉയര്‍ത്തുന്ന മുദ്രാവാക്യം നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഹിന്ദു, മുസ്ലീം, കൃസ്ത്യന്‍ എന്നെഴുതി മൂന്നു വിഭാഗങ്ങളില്‍പ്പെട്ടവരുടെ ഫോട്ടോ പതിച്ച ബോര്‍ഡുകളിലാണ് എല്‍ഡിഎഫ് വന്നാല്‍ എല്ലാംശരിയാകുമെന്ന അടികുറിപ്പും കൊടുത്തിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെയാണ് നവമാധ്യമങ്ങള്‍ പെണ്‍വാണിഭക്കേസില്‍ അകത്തായ രാഹുല്‍ പശുപാലനും, രശ്മിനായരും ആശങ്കയോടെ നില്‍ക്കുമ്പോള്‍ എല്ലാം ശരിയാകും എല്‍ഡിഎഫ് വന്നാലെന്ന് ആഹ്ലാദം പങ്കിടുന്നത് വൈറലായിരിക്കുന്നത്. എല്‍ഡിഎഫ് വന്നാല്‍ എല്ലാവരെയും ശരിയാക്കുമെന്ന ആശങ്ക പങ്കുവെയ്‌ക്കുന്ന പോസ്റ്റുകളും എല്‍ഡിഎഫിനെതിരെ ഉയരുന്നുണ്ട്. എല്ലാവരെയും ശരിപ്പെടുത്തുന്ന അമ്പത്തൊന്നു വെട്ടിനാല്‍ പാര്‍ട്ടി വിട്ടവരെ അടക്കം കൊലപ്പെടുത്തുന്ന സിപിഎമ്മിനെ നവമാധ്യമങ്ങള്‍ ശരിക്കും കൈകാര്യം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ സ്വന്തം മുദ്രാവാക്യം വിനയായ അവസ്ഥയാണ് നിലവില്‍ സിപിഎമ്മിന് ഉണ്ടായിരിക്കുന്നത്.
















