കുമളി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഇക്ഷന്‍ കമ്മീഷന്‍ നടപ്പിലാക്കിയ പെരുമാറ്റ ചട്ടത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് കുമളി ശ്രീ ഗണപതി ഭദ്രകാളിക്ഷേത്ര പ്രതിഷ്ഠ ദിന ഉത്സവത്തോട് അനുബന്ധിച്ചു സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പഞ്ചായത്ത് സെക്രട്ടറിയും സംഘവും എടുത്തുമാറ്റി. രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ പൊതുനിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ നീക്കാനാണ് ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ക്ഷേത്രത്തിന്റെ ബോര്‍ഡ് നീക്കം ചെയ്ത സംഭവത്തില്‍ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധിച്ചു.
















