തൊടുപുഴ: കാരിക്കോട് ജില്ലാ ആയൂര്‍വ്വേദ ആശുപത്രിക്ക് സമീപം കൂടില്‍കെട്ടി മാലിന്യം തള്ളുന്നു. കാരിക്കോട് വിമലാലയം സ്‌കൂള്‍ റോഡിന് സമീപമാണ് മാലിന്യ നിക്ഷേപം. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ സാമൂഹ്യവിരുദ്ധര്‍ ഇവിടെ മാലിന്യം തള്ളുകയാണ്. കൂടില്‍കെട്ടിയ നിലയില്‍ വീടുകളിലേയും കടകളിലേയും മാലിന്യമാണ് ഇവിടെ തളളുന്നത്. ന്യൂമാന്‍ കോളേജ് ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള ഇവിടെ അല്‍പം മാറി നിരവധി വീടുകളും ഉണ്ട്. രാത്രിയിലാണ് ഇവിടെ മാലിന്യം തളളുന്നതെന്ന് സമീപവാസികള്‍ പറയുന്നു. ഇതുവഴി വാഹനത്തില്‍ പോലും മൂക്കുപൊത്താതെ കടന്നുപോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നില്ല.
















