ഇരിട്ടി: ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി നടത്തുന്ന മഴയൊരുക്കം ആരോഗ്യ സന്ദേശ യാത്രക്ക് ഇരിട്ടിയില്‍ സ്വീകരണം നല്‍കി. ഇരിട്ടി പഴയ ബസ്സ് സ്റ്റാന്റ് പരിസരത്തു എത്തിച്ചേര്‍ന്ന യാത്രയെ ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്തേക്ക് ആനയിച്ചു. തുടര്‍ന്ന് നടന്ന സ്വീകരണ യോഗത്തില്‍ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി.അബ്ദുള്‍ റഷീദ്, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഴക്കാല രോഗ നിയന്ത്രണങ്ങളെ അധികരിച്ച് ജില്ലാ മാസ് എഡ്യുക്കേഷണല്‍ വിങ്ങിന്റെ നാടന്‍ കലാ പ്രദര്‍ശനവും നടന്നു.
















