കണ്ണൂര്‍: മാലൂര്‍ തോലമ്പ്രയില്‍ മാരകായുധങ്ങളുമായി പിടിയിലായ സിപിഎം മുന്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളുള്‍പ്പടെ നാലുപേരെ മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി ഈ മാസം മുപ്പത് വരെ റിമാന്റ് ചെയ്തു. സിപിഎം മുണ്ടയോട് മുന്‍ ബ്രാഞ്ച് കമ്മറ്റി അംഗം മുണ്ടയോടന്‍ വീട്ടില്‍ ഗോപാലന്റെ മകന്‍ പണിക്കന്‍ ഷിജു (32), കുന്നത്ത്‌പൊയില്‍ മുന്‍ ബ്രാഞ്ച് കമ്മറ്റി അംഗം കരുണാനിവാസില്‍ കരുണന്റെ മകന്‍ സുന്ദരന്‍ (44), കണിച്ചാര്‍ ചെങ്ങോത്ത് തടത്തില്‍ വീട്ടില്‍ കുട്ടപ്പന്റെ മകന്‍ തങ്കന്‍ എന്ന റോക്കറ്റ് തങ്കച്ചന്‍ (60), മുണ്ടയാടന്‍ മുതലപ്പന്‍ പ്രശാന്ത് (22) എന്നിവരാണ് റിമാന്റിലായത്. തോലമ്പ്രയിലെ കോണ്‍ഗ്രസ്സുകാരന്‍ ഹാഷിമിന്റെ വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടിലാണ് ആയുധങ്ങള്‍ പിടികൂടിയത്. തോലമ്പ്രയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.
















