കണ്ണൂര്‍: വേങ്ങാട് സാന്ത്വനം എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സാന്ത്വനം സാഹിത്യ പുരസ്‌ക്കാരം പ്രമോദ് കുമാര്‍ അതിരകത്തിന് നല്‍കുമെന്ന് സാന്ത്വനം സെക്രട്ടറി സനോജ് നെല്ല്യാടന്‍ അറിയിച്ചു. 2013-15 കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് പുരസ്‌ക്കാരത്തിന് പരിഗണിച്ചത്. പ്രമോദ് കുമാറിന്റെ ‘മാപ്പ് നല്‍കു മഹാമതേ’ എന്ന സാമാഹാരത്തിന്റെ രചനയ്‌ക്കാണ് പുരസ്‌ക്കാരം. കണ്ണൂര്‍ വൈദ്യുതി ഭവനിലെ സൂപ്രണ്ടായ പ്രമോദിന്റെ പ്രഥമ കഥാസമാഹാരമാണിത്. കെ.ഷാജി, ജയപ്രകാശ് നിര്‍മ്മലഗിരീഷ്എം.പി.ഷനോജ് എന്നിവരടങ്ങിയ സംഘമാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 5001 രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്ന പുരസ്‌ക്കാരം ഏപ്രില്‍ അവസാനവാരം നടക്കുന്ന സാന്ത്വനം വാര്‍ഷിക പരിപാടിയില്‍ വെച്ച് നല്‍കും.
















