Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടി തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 10:21 pm IST
inKottayam

കോട്ടയം: ഇടവിട്ട് പെയ്യുന്ന വേനല്‍മഴ കര്‍ഷകരെ ആശങ്കയിലാക്കുന്നു. കൊയത് കഴിഞ്ഞതും കഴിയാത്തതുമായ പാടശേഖരങ്ങളിലെ കര്‍ഷകരെ അലട്ടുന്നത് വ്യത്യസ്തമായ വിഷയങ്ങളാണ്. കൊയ്‌തെടുത്ത നെല്ല് സുരക്ഷിതമായി സൂക്ഷിക്കാന്‍ ഇടമില്ലാത്തതാണ് ഏറെ ദുരിതമാകുന്നത്. പല പാടശേഖരങ്ങള്‍ക്കും നെല്ല് കൂട്ടാന്‍ ചിറ ഉണ്ടാവില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പാടത്തുതന്നെ കച്ചിവിതറി പടുതവിരിച്ച് അതിനുമേലാണ് നെല്ലുകൂട്ടുന്നത്. മഴ കനത്താല്‍ പാടത്ത് വെള്ളം കെട്ടി നെല്ല് വെള്ളത്തിലാവും. വെള്ളക്കെട്ടില്‍ മൂടയ്‌ക്കിട്ടിരിക്കുന്ന നെല്ല് ആവിച്ച് മുളച്ചു തുടങ്ങുമെന്നതാണ്് കര്‍ഷകരെ ഭീതിയാലക്കുന്നത്. ഈ സാഹചര്യത്തെ മില്ലുടമകള്‍ ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്. ഉണങ്ങിയ ഒരു ക്വിന്റല്‍ നെല്ലിന് ചാക്ക് ഉള്‍പ്പെടെ 2കിലോ 700ഗ്രാം തൂക്കമാണ് മില്ലുടമകള്‍ സാധാരണ തൂക്കത്തില്‍ കുറവുചെയ്യുന്നത്. എന്നാല്‍ നെല്ല് നനഞ്ഞാല്‍ ഇക്കാരണത്താല്‍ തൂക്കം കൂടുതല്‍ കുറയ്‌ക്കുവാനുള്ള സമ്മര്‍ദ്ദമുണ്ടാവും. മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ഒരു ക്വിന്റല്‍ നെല്ലിന് 7മുതല്‍ 11കിലോവരെ തൂക്കം കുറച്ചിരുന്നു. പാടശേഖര സമിതികളിലെ ചിലരും, ഇക്കാര്യങ്ങളില്‍ നിരീക്ഷണം നടത്തേണ്ട പാടി ആഫീസറന്മാരും മില്ലുടമകളുടെ ചില വാഗ്ദാനങ്ങളില്‍ പ്രലോഭിതരായി ഇതിന് ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്.

വേനല്‍ കൃഷിയിലെ 120 ദിവസത്തെ വിളവെത്തിയ നെല്ല് സമയത്ത് കൊയ്യാന്‍ യന്ത്രം ലഭിക്കാത്തതും കര്‍ഷകരെ വലയ്‌ക്കുന്നുണ്ട്. കൊയ്ത് സമയത്ത് നടക്കാതിരുന്നാല്‍ മഴയത്ത് ചെടികള്‍ വീണടിയുകയും തുടര്‍ന്ന് ഇവ കിളിര്‍ക്കുവാനും തുടങ്ങും. കൊയ്ത് വേഗത്തിലാക്കാന്‍ കര്‍ഷകര്‍ നടത്തുന്ന ശ്രമത്തിനിടയില്‍ യന്ത്രവുമായെത്തുന്ന ദല്ലാളന്മാരും ഇവരെ ചൂഷണം ചെയ്യുന്നുണ്ട്. സാധാരണ നിലയില്‍ ഒരേക്കറിന് 1200 രൂപയാണ് കൂലിയെങ്കില്‍ 1400മുതല്‍ 1600രൂപവരെ സമ്മര്‍ദ്ദതന്ത്രം പ്രയോഗിച്ച് ദല്ലാളന്മാര്‍ കൈക്കലാക്കുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനത്തില്‍ നിരവധി യന്ത്രങ്ങള്‍ ഉണ്ടെങ്കിലും ഈ യന്ത്രങ്ങളൊന്നും സമയത്ത് ലഭിക്കാറില്ല. ഇതാണ് ദല്ലാളന്മാരെ ആശ്രയിക്കേണ്ട സ്ഥിതിയില്‍ എത്തിക്കുന്നത്. തകരാറിലായ യന്ത്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ചുമതലയുള്ള ചില പാടി ആഫീസറന്മാര്‍ യന്ത്ര ഉടമകളുമായി ഉണ്ടാക്കുന്ന രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ പണികള്‍ നടത്താറില്ലെന്നും കര്‍ഷകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. അതാത് പാടത്തെ വിതയും കൊയ്‌ത്തും പാടി ആഫീസില്‍ കര്‍ഷകര്‍ കൃത്യമായി അറിയിക്കാറുണ്ട്. നെല്ല് വിളവെത്തുമ്പോള്‍ യന്ത്രം നല്‍കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം പാടി ആഫീസുകള്‍ക്ക് ഉള്ളതാണ്. എന്നാല്‍ യന്ത്രത്തിന്റെ ലഭ്യതകുറച്ച് സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് കര്‍ഷകരെ എത്തിക്കുകയാണ് ഈ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.

തുടര്‍ച്ചയായി പെയ്ത മഴയിലുംകാറ്റിലും ചിലപ്രദേശങ്ങളില്‍ നെല്‍ച്ചെടികള്‍ വീണ് തുടങ്ങിയതിനാല്‍ കൊയ്‌ത്ത് വേഗമാക്കുകയാണ് കര്‍ഷകര്‍. കുമരകം, തിരുവാര്‍പ്പ് ഭാഗങ്ങളില്‍ പല പാടത്തും ഞായറാഴ്ചയും കൊയ്‌ത്തും അനുബന്ധ പണിയും നടന്നു. ചെടികള്‍ വെള്ളത്തില്‍ വീണ് പോയാല്‍ കൊയ്‌ത്ത് ദുഷ്‌കരമാണ്. പാടത്തുണ്ടാകുന്ന വെള്ളക്കെട്ടുമൂലം കൊയ്‌ത്ത് യന്ത്രം പാടത്തിറക്കാനും ബുദ്ധിമുട്ടാകും. കൊയ്യാന്‍ കൂടുതല്‍ സമയവും വേണ്ടിവരും. ഇത് പരോക്ഷമായി കൊയ്‌ത്ത് ചെലവ് വര്‍ധിപ്പിക്കും. ഇതിനിടയില്‍ പാടത്തെ വെള്ളക്കെട്ടിന്റെ പേരില്‍ യന്ത്ര ദല്ലാളന്മാര്‍ അമിതകൂലി ഈടാക്കുന്നതായും പരാതിയുണ്ട്. കൂടാതെ ഒരുമണിക്കൂര്‍ കൊണ്ട് കൊയ്യേണ്ട നെല്ല് കൊയ്‌തെടുക്കാന്‍ ഒന്നരമണിക്കൂര്‍വരെ കാലതാമസം ഉണ്ടാക്കുന്നതായും കര്‍ഷകര്‍ക്ക് പരാതിയുണ്ട്. കൃഷിയില്‍ പ്രോത്സാഹനം നല്‍കേണ്ട സര്‍ക്കാര്‍ പോലും കര്‍ഷക വഞ്ചനയാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സബ്‌സിഡി ഇനത്തില്‍ ഏക്കറിന് 8000രൂപ സര്‍ക്കാര്‍ വാഗ്ദാനം ചെയ്‌തെങ്കിലും നല്‍കിയത് 4000 രൂപമാത്രമാണ്. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കൃഷിയെ പരിപോഷിപ്പിക്കേണ്ട സര്‍ക്കാരും ഉദ്യോഗസ്ഥരും തുടരുന്ന കര്‍ഷകദ്രേഹ നടപടികള്‍ കാര്‍ഷിക രംഗത്തെ തകര്‍ക്കാന്‍ ഇടയാക്കുമെന്നാണ് ഈരംഗത്തെ വിദഗ്ദാഭിപ്രായം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.