തൃശൂര്‍: ടെലഗ്രാം ആപ്പ് വഴിയുള്ള വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനത്തില്‍ വീണ യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി. സംഭവത്തില്‍ വരവൂര്‍ സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്‍കി.
ടെലഗ്രാം ആപ്പില്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം കണ്ട് ബന്ധപ്പെട്ട യുവതിയോട് വിവിധ ടാസ്‌കുകള്‍ക്കായി പലതവണയായി ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ അക്കൗണ്ടിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ആദ്യഘട്ടത്തില്‍ 3,000 രൂപ ലാഭവിഹിതമായി ലഭിച്ചതോടെ വിശ്വാസം തോന്നിയ യുവതി 2025 ഏപ്രില്‍ 20 മുതല്‍ 25 വരെ എട്ട് തവണയായി 3,12,568 രൂപ അയച്ചു കൊടുത്തു. എന്നാല്‍ പിന്നീട് ലാഭവിഹിതമൊന്നും ലഭിച്ചില്ല. ഇതോടെ അടച്ച പണം തിരികെ ചോദിച്ചപ്പോള്‍ തട്ടിപ്പുകാര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന് യുവതി പറയുന്നു.
പരാതിയില്‍ ചെറുതുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.
















