കണ്ണൂര്‍: സായുധസേന പതാകദിനത്തിന്റെ ഭാഗമായി ജില്ലാ സായുധസേന പതാക നിധി കമ്മിറ്റിയില്‍നിന്നും ലഭിച്ച പതാകകള്‍ വില്‍പന നടത്തി തുക അടക്കേണ്ടുന്ന ജില്ലാ ഓഫീസര്‍മാര്‍ /വിദ്യാഭ്യാസ ഓഫീസര്‍മാര്‍/സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍/കോളേജ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ മാര്‍ച്ച് 17 ന് മുമ്പ് ജില്ലാ സൈനിക ക്ഷേമഓഫീസില്‍ തുക അടക്കണം. വിനോദ നികുതി സമാഹരണം സായുധ സേന പതാക ഫണ്ടിലേക്ക് സംഭാവന നല്‍കേണ്ടുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി എന്നിവ മാര്‍ച്ച് 17 ന് മുമ്പ് തുക നല്‍കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ സായുധസേന പതാക നിധിയുടെ ലക്ഷ്യം കൈവരിക്കാന്‍ എല്ലാ സ്ഥാപന മേധാവികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികളുടെയും സജീവമായ സഹകരണവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
















