പിലാത്തറ: ചെറുതാഴം ഉളിയത്ത് ശ്രീകൃഷ്ണന്‍ മതിലകം ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠാ ഉത്സവം തുടങ്ങി. കൊവ്വല്‍ കളരി പരിസരത്തുനിന്നും വര്‍ണാഭമായ കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. സാംസ്‌കാരിക സദസ്സ് തന്ത്രിവര്യന്‍ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. വി.വി.ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പാരമ്പര്യ ട്രസ്റ്റി വടക്കത്തില്ലത്ത് നാരായണന്‍ നമ്പൂതിരി, പി.വി.കുഞ്ഞിരാമന്‍, വി.കേശവന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. മലയാളഭാഷാ പാഠശാല ഡയരക്ടര്‍ ടി.പി.ഭാസ്‌കരപ്പൊതുവാള്‍ പ്രഭാഷണം നടത്തി. ഇന്ന് താന്ത്രികപൂജകള്‍, 2 മണിക്ക് ആഞ്ജനേയ അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ്സ്, രാത്രി 7 മണിക്ക് അഡ്വ.എ.വി.കേശവന്റെ പ്രഭാഷണം, 8 മണിക്ക് ആതിരാ വര്‍മയുടെ സംഗീതാര്‍ച്ചന എന്നിവയുമുണ്ടാകും. 17 ന് 12 മണിക്ക് ധ്വജപ്രതിഷ്ഠ നടക്കും. രാത്രി 7 മണിക്ക് ഉത്സവത്തിന് കൊടിയേറും. 22 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
















