ചെറുവാഞ്ചേരി: ചെറുവാഞ്ചേരി കല്ലുവളപ്പ് കൈലാസപുരം വിവേകാനന്ദ സേവാകേന്ദ്രത്തിന് നേരെ സിപിഎം അക്രമണം. സേവാ കേന്ദ്രത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും സേവാ കേന്ദ്രത്തില്‍ സ്ഥാപിച്ച വിവേകാനന്ദന്റെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡ് നശിപ്പിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രകടനം നടത്തി. യാതൊരുവിധ സംഘര്‍ഷവുമില്ലാത്ത പ്രദേശത്ത് കരുതികൂട്ടി സംഘര്‍ഷം സൃഷ്ടിക്കാനുളള സിപിഎം നീക്കത്തിന്റെ ഭാഗമാണ് അക്രമം എന്നാണ് സൂചന. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍എസ്എസ് ചെറുവാഞ്ചേരി മണ്ഡല്‍ കാര്യകാരി ആവശ്യപ്പെട്ടു. അക്രമം സംബന്ധിച്ച് പാനൂര്‍ പോലീസില്‍ പരാതി നല്‍കി.
















