ഇരിട്ടി: നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന 10 തിരകളുമായി ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ ഇരിട്ടി പോലീസ് അറസ്റ്റുചെയ്‌തു. കേളകം സ്വദേശികളായ തെക്കേ മുറിയില്‍ ഷൈജു (32), കോട്ടക്കല്‍ വര്‍ഗ്ഗീസ് (42) എന്നിവരെയാണ് ഇരിട്ടി അഡീഷണല്‍ എസ്‌ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച വൈകുന്നേരത്തോടെ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. കര്‍ണ്ണാടകയില്‍ നിന്നും ജീപ്പില്‍ വരികയായിരുന്നു ഇവര്‍. ജീപ്പിന്റെ സീറ്റിനടിയ്‌ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തിരകള്‍. പോലീസ് കേളകത്തെ ഇവരുടെ വീട് പരിശോധിച്ചെങ്കിലും മറ്റൊന്നും കണ്ടു കിട്ടിയില്ല. കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരേയും കോടതി റിമാണ്ട് ചെയ്‌തു.
















