Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബിഎംഎസ്‌ആര്‍എ രജത ജൂബിലി സംസ്ഥാന സമ്മേളനത്തിന്‌ റാലിയോടെ കണ്ണൂരില്‍ തുടക്കം തൊഴിലാളി വിരുദ്ധനയങ്ങളെ എതിര്‍ക്കാന്‍ അര്‍ഹത ബിഎംഎസിന്‌ മാത്രം: ദുരൈരാജ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 01:10 am IST
inKannur

കണ്ണൂര്‍: ഭാരതീയ മെഡിക്കല്‍ ആന്റ്‌ സെയില്‍സ്‌ റപ്രസന്റേറ്റീവ്‌ അസോസിയേഷന്‍ ബിഎംഎസ്‌ആര്‍എ രജത ജൂബിലി സമ്മേളനം ആയിരക്കണക്കിന്‌ തൊഴിലാളികള്‍ പങ്കെടുത്ത റാലിയോടെ കണ്ണൂരില്‍ തുടക്കമായി. സെന്റ്‌ മൈക്കിള്‍സ്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന്‌ ആരംഭിച്ച പ്രകടനം സ്റ്റേഡിയം കോര്‍ണ്ണറില്‍ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന സമ്മേളനം ബിഎംഎസ്‌ അഖിലേന്ത്യാ സെക്രട്ടറി ദുരൈരാജ്‌ ഉദ്‌ഘാടനം ചെയ്‌തു.

രാജ്യത്തെ തൊഴിലാളി വിരുദ്ധ നയങ്ങളെ എതിര്‍ക്കാന്‍ ബിഎംഎസ്‌ ഒഴികെ മറ്റൊരു തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും അര്‍ഹതയില്ലെന്ന്‌ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‌പനയുടെ കാര്യത്തിലും വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലും ഉള്‍പ്പെടെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ എല്ലാ കാലത്തും ഉറച്ച നിലപാടെടുത്ത തൊഴിലാളി സംഘടന ബിഎംഎസ്‌ മാത്രമാണ്‌. യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്തും പശ്ചിമബംഗാളില്‍ സിപിഎം ഭരണം നടത്തിയ കാലങ്ങളിലും ഇത്തരം നിലപാടുകളെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌ത പാരമ്പര്യമാണ്‌ സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകള്‍ക്കുള്ളത്‌.

നല്ലതിനെ അഭിനന്ദിക്കാനും തെറ്റിനെ തെറ്റായി ചൂണ്ടിക്കാട്ടാനും എല്ലാകാലത്തും ബിഎംഎസ്‌ തയ്യാറായിട്ടുണ്ട്‌. രാജ്യത്തെ തൊഴിലളികളെ ഒന്നടങ്കം അവഗണിച്ച ഭരണകൂടമായിരുന്നു യുപിഎയുടേത്‌. എന്നാല്‍ ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി തൊഴിലാളി നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ചര്‍ച്ച നടത്തി. ഇതുവഴി ബിജെപി സര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളികളോടുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധത വ്യക്തമാക്കി.

ബിഎംഎസിനെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട്‌ ഭാരതത്തില്‍ ഒരു തൊഴില്‍ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പ്രസക്തിയില്ലെന്ന്‌ കഴിഞ്ഞ ദിവസം ഐഎന്‍ടിയുസി ഉള്‍പ്പെട പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭത്തിന്റെ പരാജയം ചൂണ്ടിക്കാട്ടുന്നു. തൊഴിലാളി വിരുദ്ധമായ എല്ലാത്തിനെയും ഏതു സര്‍ക്കാരിന്റെ കാലത്തും പല്ലും നഖവും ഉപയോഗിച്ച്‌ ബിഎംഎസ്‌ എതിര്‍ത്തിട്ടുണ്ട്‌. എന്നാല്‍ ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കള്‌ അതിനുള്ള ചങ്കൂറ്റം ഇല്ല. തൊഴിലാളികളുടെ ബോണസ്‌ പരിധി വര്‍ദ്ധിപ്പിച്ചു, മിനിമം വേജസ്‌ വര്‍ദ്ധിപ്പിച്ചു, അസംഘടിത മേഖലയില്‍ ഇഎസ്‌ഐ ഏര്‍പ്പെടുത്തി, പ്രസവകാല അവധി 26 ആഴ്‌ചയായി ഉയര്‍ത്തി തുടങ്ങി നിരവധി തൊഴിലാളി അനുകൂല നടപടികള്‍ മോദി സര്‍ക്കാര്‍ രാജ്യത്ത്‌ നടപ്പിലാക്കിക്കഴിഞ്ഞു.

എന്നാല്‍ ഷോപ്‌സ്‌ ആന്റ്‌ എസ്റ്റാബിഷ്‌മെന്റ്‌ നിയമം നിലവിലുള്ളതുപോലെ തുടരണമെന്നും പുതിയ നിയമം പിന്‍വലിക്കണമെന്നും ബിഎംഎസ്‌ ആവശ്യപ്പെട്ടു. സ്റ്റാന്റപ്‌ ഇന്ത്യ സ്റ്റാര്‍ട്ടപ്‌ ഇന്ത്യാ പദ്ധതിയില്‍ തൊഴില്‍ സംരംഭകര്‍ ആരംഭിക്കുന്ന സ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷം തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥരെ കടക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തിനെതിരെ ബിഎംഎസ്‌ ശക്തമായി നിലകൊണ്ടു. ദേശീയതയെ നശിപ്പിക്കാന്‍ ലോകത്തിലെ ഒരുശക്തിക്കും സാധിക്കില്ലെന്നും സിപിഎം കണ്ണൂരില്‍ ആയുധം താഴെവെക്കാന്‍ തയ്യാറാകണമെന്നും സംഘപ്രസ്ഥാനങ്ങളെ ഇല്ലായ്‌മചെയ്യാന്‍ നോക്കിയാല്‍ നിങ്ങള്‍ സ്വയം ഇല്ലതാവുകയാവും ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഎംഎസ്‌ സംസ്ഥാന പ്രസിഡണ്ട്‌ കെ.കെ.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ്‌ആര്‍എ സംസ്ഥാന അധ്യക്ഷന്‍ പി.എന്‍.പ്രദീപ്‌ അധ്യക്ഷത വഹിച്ചു. ബിഎംഎസ്‌ആര്‍എ സംസ്ഥാന സംഘടനാ സെക്രട്ടറി സി.പി.ഗോപീകൃഷ്‌ണന്‍, ബിഎംഎസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി.രാജീവന്‍, ബിഎംഎസ്‌ സംഘടനാ സെക്രട്ടറി സി.വി.രാജേഷ്‌, ബിഎംഎസ്‌ആര്‍എ സംസ്ഥാന സെക്രട്ടറി കെ.സുരേഷ്‌ കുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ ആര്‍.വേണുഗോപാല്‍, ജലേഷ്‌ കുമാര്‍, എം.അനീഷ്‌കുമാര്‍, ഉപേന്ദ്രന്‍, വൈസ്‌ പ്രസിഡണ്ടുമാരായ സുദര്‍ശനന്‍ നായര്‍, സതീഷ്‌ പൈ എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ പി.ജയദീപ്‌ സ്വാഗതം പറഞ്ഞു. ഇന്ന്‌ പ്രതിനിധി സമ്മേളനം നടക്കും. വൈകുന്നേരം സമ്മേളനം സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.