Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുസ്ലിം വ്യക്തിനിയമം പൗരോഹിത്യമേധാവിത്വത്തിന്റെ സൃഷ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 08:29 pm IST
in Vicharam

കാലാകാലങ്ങളായി ഭാരതത്തില്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതും ഒരുപാട് വിവാദങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ളതുമായ വിഷയമാണ് മുസ്ലീംസ്ത്രീകളുടെ വ്യക്തിനിയമവുമായി ബന്ധപ്പെട്ട് ശരിയത്ത്. എഡി 600 കാലഘട്ടത്തിലെ മതനിയമം വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്, ഇതര ജാതിമതസമൂഹങ്ങള്‍ ജീവിക്കുന്ന ഈ മണ്ണില്‍ ഇത് എത്രമാത്രം ഉപകാര്രപദമാകും ഒരു മുസ്ലിം സ്ത്രീക്ക് എന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

എന്താണ് മുസ്ലിം ശരി അത്ത് നിയമം?

  1. ഒരു മുസ്ലിം പുരുഷന് ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ ഒരേസമയം നിലനിര്‍ത്താം (4 വരെയാകാം).
  2. ആ ഭാര്യമാരുടെ സമ്മതമില്ലാതെ എപ്പോള്‍വേണമെങ്കിലും അവളെ ത്വലാഖ് (Divorce) ചൊല്ലി ഒഴിവാക്കാം.
  3. സ്വന്തം മാതാപിതാക്കളുടെ സ്വത്തില്‍ മുസ്ലിംപുരുഷന്മാര്‍ക്ക് ലഭിക്കുന്നതിന്റെ നേര്‍പകുതി അവകാശം.
  4. ഒരു മുസ്ലിം ദമ്പതികള്‍ക്ക് ആണ്‍കുട്ടികള്‍ ഇല്ല മറിച്ച് പെണ്‍കുട്ടികള്‍ മാത്രമാണെങ്കില്‍ ആ കുടുംബനാഥന്‍ മരണപ്പെട്ടാല്‍ അയാളുടെ സ്വത്തുവകകളില്‍ അയാളുടെ വിധവക്കോ പെണ്‍മക്കള്‍ക്കോ അവകാശമില്ല. ആ അവകാശം മരണപ്പെട്ട ആളുടെ സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും പോകുന്നു.
  5. മൂന്ന് ത്വലാഖ് ചൊല്ലി ഒഴിവാക്കിയ തന്റെ മുന്‍ഭാര്യയെ ഒരു മുസ്ലിംപുരുഷന് തിരിച്ചെടുക്കാം. ആ സ്ത്രീയെ മറ്റൊരു പുരുഷന് ഉത്തരവാദിത്വപ്പെട്ടവരുടെ മധ്യസ്ഥതയില്‍ വിവാഹം ചെയ്തുനല്‍കി അയാളുമൊത്ത് കുറച്ചുകാലം ജീവിച്ചതിനുശേഷം മുന്‍ഭര്‍ത്താവില്‍നിന്നും വിവാഹമോചനം വാങ്ങി അവളെ പുനര്‍വിവാഹം ചെയ്യാം.
  6. ഒരു മുസ്ലിം, അത് ആണോ പെണ്ണോ ആകട്ടെ, വ്യക്തിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിക്കേ അദ്ദേഹം മരണപ്പെട്ടാല്‍, മരണപ്പെട്ട വ്യക്തിയുടെ മക്കള്‍ക്കോ ഭാര്യക്കോ ഈ മാതാപിതാക്കളുടെ (മരണപ്പെട്ട വ്യക്തിയുടെ) സ്വത്തില്‍ യാതൊരു അവകാശവുമില്ല.
  7. ഭര്‍ത്താവില്‍നിന്നും വിവാഹമോചനം നേടിയ മുസ്ലിംസ്ത്രീകള്‍ക്ക് മൂന്നുമാസം (ഇത് ഇദ്ധപിരിയേഡ് എന്ന് പറയുന്നു) മാത്രമേ ജീവനാംശം ലഭിക്കാനുള്ള അവകാശമുള്ളൂ. ഇന്ത്യന്‍ ക്രിമിനല്‍ നടപടി നിയമം 125 പ്രകാരമുള്ള പരിരക്ഷ മുസ്ലിം സ്ത്രീക്ക് ലഭിക്കുന്നില്ല.

ഇതുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ വിവാദമായ കേസാണ് ഷബാനു കേസ്. പരമോന്നത നീതിപീഠം ഷബാനുവിന് അനുകൂലമായി വിധി വിധിച്ചപ്പോള്‍ ഇന്ത്യയിലെ മുസ്ലിംസമൂഹം ഒന്നടങ്കം സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തി. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി മുസ്ലിം വുമണ്‍സ് പ്രൊട്ടക്ഷന്‍ ആക്ട് എന്ന ഒരു നിയമം പാര്‍ലമെന്റില്‍ പാസാക്കപ്പെട്ടു. അവിടെയും മുസ്ലിംസ്ത്രീ പൂര്‍ണമായും മതനേതാക്കന്മാരാലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനാലും അവഗണിക്കപ്പെട്ടു. ഗവണ്‍മെന്റ് പാസാക്കിയ ആ നിയമം മുസ്ലിംസ്ത്രീയെ കൂടുതല്‍ ചവിട്ടിമെതിക്കപ്പെടുവാനേ ഉപകരിച്ചുള്ളൂ.

എന്നാല്‍ ഭാരതത്തിലെ മറ്റു മതങ്ങളിലെ സ്ത്രീകള്‍ക്ക് ക്രിമിനല്‍ പ്രോസീഡര്‍ കോഡ് വകുപ്പ് 125ന്റെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. മുന്‍ഭര്‍ത്താവില്‍നിന്നും വിവാഹമോചിതമായ സ്ത്രീക്ക് മരണംവരെയോ അല്ലെങ്കില്‍ പുനര്‍വിവാഹം വരെയോ ജീവനാംശം ലഭിക്കാന്‍ അര്‍ഹത അത് നല്‍കുന്നു.

ഞാന്‍ ഇവിടുത്തെ സാമുദായിക നേതാക്കളോട് ഒന്ന് ചോദിക്കട്ടെ? ഒരു മുസ്ലിം കൊലപാതകം ചെയ്താലും ബലാല്‍സംഗം ചെയ്താലും ശരി അത്ത് നിയമപ്രകാരം തലവെട്ടലും കൈവെട്ടലും എറിഞ്ഞ് കൊല്ലലും ആയിക്കൂടേ? പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്ലിംപുരുഷനുമേല്‍ ചുമത്തപ്പെടുന്നത് ഇന്ത്യന്‍ പീനല്‍ കോഡും ക്രിമിനല്‍ നടപടിച്ചട്ടങ്ങളുമല്ലേ? എന്തുകൊണ്ട് ഇക്കാര്യത്തില്‍ നിങ്ങള്‍ മൗനം പാലിക്കുന്നു?

പക്ഷേ ബുദ്ധിയുള്ള സ്ത്രീസമൂഹത്തിന് നിങ്ങളുടെ ഇരട്ടത്താപ്പ് മനസിലാക്കാന്‍ അത്ര പ്രയാസമില്ല. കാലഹരണപ്പെട്ട ഈ തത്വസംഹിത മുറുകെപിടിച്ച് ഇനിയും സ്ത്രീജനങ്ങളെ വഞ്ചിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ജസ്റ്റിസ് കെമാല്‍പാഷ ചോദിച്ചപോലെ ‘മുസ്ലിംപുരുഷന് നാല് ഭാര്യമാര്‍ ആകാമെങ്കില്‍ സ്ത്രീക്ക് നാല് ഭര്‍ത്താക്കന്മാര്‍ ആകാമല്ലോ?” അദ്ദേഹത്തിന്റെ ഈ ചോദ്യം നീതിപീഠങ്ങള്‍ പോലും ഈ വിവേചനപരമായ ഇരട്ടത്താപ്പിലും മുസ്ലിംസ്ത്രീകളുടെ അടിമത്വത്തിലുംആശങ്കാകുലരാണ് എന്നാണ് വ്യക്തമാക്കുന്നത്.

മുസ്ലിം വ്യക്തിനിയമം സ്ത്രീകളെ അടിച്ചമര്‍ത്തി അവരെ അടിമകളും അബലകളുമാക്കി ചൂഷണംചെയ്യാന്‍ സാമുദായിക പൗരോഹിത്യമേധാവിത്വം സൃഷ്ടിച്ചതാണ്.അതിനാല്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും മണ്ണായ പുണ്യഭാരതത്തില്‍ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമമാണ് വേണ്ടത്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗസമത്വം ഓരോ പൗരന്റെയും മൗലികമായ അവകാശമാണ്. അവിടെ ആണ്‍ പെണ്‍ മത വ്യത്യാസമില്ലാതെ നടപ്പിലാക്കുമ്പോഴേ മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുകയുള്ളൂ.

അതിനാല്‍ ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 44 അഥവാ യൂണിഫോം സിവില്‍ കോഡ് (ഏകസിവില്‍കോഡ്) എന്ന ആശയം ഫലപ്രദമായി നടപ്പിലാക്കുമ്പോള്‍ ചൂഷണവിധേയരായ മുസ്ലിംസ്ത്രീസമൂഹം ഈ അടിമത്വത്തില്‍നിന്നും രക്ഷപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനായി ഇന്ത്യന്‍ ഭരണകൂടത്തിന്റെയും നീതിപീഠത്തിന്റെയും കണ്ണുകള്‍ തുറക്കട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.