കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ജെ.ലത വൈസ് ചാന്‍സലറായി സ്ഥാനമേറ്റതുമുതല്‍ തുടങ്ങിയതാണു പരാതി പ്രളയം. നിയമനങ്ങളെ സംബന്ധിച്ച് പരാതി, കേസുകള്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പരാതി. ഹോസ്റ്റല്‍ സൗകര്യം സംബന്ധിച്ച പരാതി എന്നിങ്ങനെ ലിസ്റ്റ് നീണ്ടുപോകുന്നു. സര്‍ക്കാരിന്റെ ഇംഗിതം മാനിക്കാതെ തന്റെ മുന്നിലെത്തിയ പാനലില്‍നിന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സ്വന്തം തീരുമാനപ്രകാരം നിയമിച്ചതാണു പുതിയ വൈസ് ചാന്‍സലര്‍ എന്നുകേട്ടിരുന്നു.
വിദ്യാഭ്യാസ വകുപ്പ് കൈയാളുന്ന അധികാര കേന്ദ്രങ്ങളുമായി അടുപ്പമുള്ള കുസാറ്റിനകത്തു തന്നെയുള്ള ചില ഉന്നതരാണു പരാതികള്‍ക്കു പിന്നിലെന്നു ന്യായമായും സംശയിക്കാം. കാര്യങ്ങള്‍ നേരെ ചൊവ്വേ നടത്തുന്നത് ഇഷ്ടപ്പെടാത്ത ചിലരുടെ അസഹിഷ്ണുതയാണ് പരാതി പ്രളയത്തിനു പിന്നില്‍.
കെ.വി.സുഗതന്‍ എരമല്ലൂര്‍, ആലപ്പുഴ
















