അഞ്ചരക്കണ്ടി: വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകന്റെ കുടുംബത്തിന് നേരെ ഒരുസംഘം വധഭീഷണി മുഴക്കിയതില്‍ ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ബിജെപി പ്രവര്‍ത്തകനായ അരീക്കല്‍ ഹൗസില്‍ കെ.ഉദയകുമാറിന്റെ വീട്ടുകാരെയാണ് കഴിഞ്ഞദിവസം ഒരുസംഘം സിപിഎം ക്രിമിനലുകള്‍ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ജനുവരി 3ന് വെട്ടേറ്റ് ഗുരുതരാവസ്ഥയിലുള്ള ഉദയകുമാര്‍ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിലെ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയില്‍ ബിജെപി പ്രതിഷേധിച്ചു. ആര്‍.കെ.ഗിരിധരന്‍, കെ.പി.ഹരീഷ് ബാബു എന്നിവര്‍ സംസാരിച്ചു.
















