Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കതിരൂര്‍ മനോജ് വധം:അന്വേഷണം അട്ടിമറിക്കാന്‍ യുഡിഎഫ് ഗവണ്‍മെന്റ് ഒത്താശ ചെയ്യുന്നെന്ന് ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 07:43 pm IST
in Kannur

കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍പ്രമുഖായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ യുഡിഎഫ് ഗവണ്‍മെന്റ് സിപിഎമ്മിന് എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുകയാണെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിസദസ്യന്‍ വത്സന്‍ തില്ലങ്കേരി പത്രസമ്മേളനത്തില്‍ പറഞ്ഞു. കേസില്‍ 25-ാം പ്രതിയായ പി.ജയരാജനെ ചോദ്യം ചെയ്യാന്‍ സിബിഐ നോട്ടീസ് നല്‍കിയ സമയംതൊട്ട് ജയരാജന്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. ആറുമാസം മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആദ്യ നോട്ടീസ് ലഭിച്ചപ്പോള്‍ത്തന്നെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ സിപിഎം നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളേജില്‍ അഭയം തേടുകയായിരുന്നു ജയരാജന്‍. ആഴ്ചകളോളം അവിടെക്കിടന്ന് നിയമത്തിന് മുമ്പില്‍ ഹാജരാകാതെ നിയമവാഴ്ചയെ അട്ടിമറിച്ചു. ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴൊക്കെ ആശുപത്രിയില്‍ അഭയം പ്രാപിക്കുന്നത് കുറ്റവാളിയെന്ന് സ്വയം ബോധ്യമുള്ളതുകൊണ്ടാണ്. അവസാനം തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോഴാണ് കോടതിയില്‍ ഹാജാരാകാന്‍ ജയരാജന്‍ തയ്യാറായത്. കോടതി റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചപ്പോള്‍ ജയിലില്‍പോകുന്നതിന് പകരം ഡോക്ടര്‍മാരെയും യുഡിഎഫിനെയും സ്വാധീനിച്ച് വീണ്ടും ആശുപത്രിവാസം തരപ്പെടുത്തി. റിമാന്റ് പ്രതിയെ സര്‍ക്കാര്‍ ആശുപത്രിയിലേക്കയക്കുന്നതിന് പകരം പകരം സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയിലേക്കയച്ചത് യുഡിഎഫ് ദുസ്വാധീനത്തിന് വഴങ്ങിയതുകൊണ്ടാണ്.

പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡുകളെല്ലാം ജയരാജന് യാതൊരു അസുഖവുമില്ലെന്ന് പറഞ്ഞിട്ടും കോഴിക്കോട്ടും തിരുവനന്തപുരത്തുമായി ഒരുമാസം ആശുപത്രിയില്‍ കിടന്നു. ഇത് കേരള ഗവണ്‍മെന്റിനെയും ആരോഗ്യവകുപ്പിനെയും സ്വാധീനിച്ചാണ് ചെയ്തത്. കോഴിക്കോടുവെച്ച് സിപിഎം നേതാവ് പിണറായി വിജയന്‍ ജയരാജനെ ചോദ്യം ചെയ്യാന്‍ വിട്ടുകൊടുക്കില്ലെന്നും വേണമെങ്കില്‍ ആശുപത്രിയില്‍ ചോദ്യം ചെയ്യാമെന്നും പരസ്യമായി വെല്ലുവിളിച്ചു. എന്നിട്ടും ഗവണ്‍മെന്റ് അനങ്ങാപ്പാറനയമാണ് സ്വീകരിച്ചത്. സിബിഐയുടെ കസ്റ്റഡി അപേക്ഷയില്‍ കോടതിയുത്തരവ് വന്നപ്പോള്‍ പെട്ടെന്ന് എല്ലാ അസുഖവും മാറിയ ജയരാജനെ ജയിലിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്. പ്രതിചേര്‍ക്കപ്പെട്ടയാളെ സ്വതന്ത്രമായി ചോദ്യം ചെയ്യാനുളള അന്വേഷണ ഏജന്‍സിയുടെ അവകാശത്തെ ചോദ്യം ചെയ്യുകയാണ് സിപിഎം.

സിപിഎം നേതാക്കള്‍ കേസില്‍ പ്രതിയായിട്ടുളള കാലഘട്ടത്തിലെല്ലാം തങ്ങളെ വേട്ടയാടുന്നുവെന്ന ആരോപണം ഉന്നയിക്കുന്നത് സിപിഎമ്മിന്റെ പതിവ് ശൈലിയാണ്. ഇത്തരം കേസുകള്‍ രാഷ്‌ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി അട്ടിമറിക്കാന്‍ ശ്രമിക്കാറുണ്ട്. ടിപി, ഫസല്‍, ഷുക്കൂര്‍ കേസുകളിലെല്ലാം സിപിഎം പിന്‍തുടര്‍ന്നുവന്ന രീതി ഇതായിരുന്നു. അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തിയ സംഭവവും നിരവധിയാണ്. ജയരാജന്‍ നിരപരാധിയാണെങ്കില്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി നിരപരാധിത്വം തെളിയിക്കുകയാണ് വേണ്ടത്. നേരെമറിച്ച് ഒളിച്ചോടുകയല്ല വേണ്ടതെന്നും തില്ലങ്കേരി പറഞ്ഞു. മനോജ് വധക്കേസില്‍ സിപിഎമ്മിന്റെ കൂടുതല്‍ ഉന്നത നേതാക്കള്‍ പ്രതികളായി വരാന്‍ സാധ്യതയുണ്ടെന്നതാണ് സിപിഎമ്മിന്റെ ഭയം. ഇതാണ് ജയരാജനെ ചോദ്യം ചെയ്യുന്നത് തടയാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്.

ജയിലിലെത്തിയ ജയരാജന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ സിബിഐക്കും ആര്‍എസ്എസിനുമെതിരെ വിമര്‍ശനങ്ങളുന്നയിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടി നഗ്നമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. നിയമസംവിധാനത്തെ ആകെ അട്ടിമറിച്ചുകൊണ്ടുനടന്നുകൊണ്ടിരിക്കുന്ന ഈ നാടകങ്ങള്‍ക്കെല്ലാം കേരള ഗവണ്‍മെന്റ് പ്രത്യക്ഷമായും പരോക്ഷമായും ഒത്താശ ചെയ്തുകൊടുക്കുകയാണ്. അതിനാല്‍ സിപിഎം കോണ്‍ഗ്രസ് ഒത്തുകളിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ വമ്പിച്ച പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതായും വത്സന്‍ തില്ലങ്കേരി പറഞ്ഞു. പ്രക്ഷോഭത്തിന്റെ ഭാഗമായി വരുന്ന 14ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് നിയമവാഴ്ച ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബഹുജന മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.