Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മനോജ്‌ വധക്കേസ്‌: പി.ജയരാജനെ കണ്ണൂര്‍ ജയിലിലെത്തിച്ചു; സിബിഐ ചോദ്യം ചെയ്‌തു തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 12:37 am IST
in Kannur

കണ്ണൂര്‍: ആര്‍എസ്‌എസ്‌ നേതാവായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ റിമാന്റില്‍ കഴിയുകയായിരുന്ന സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റി. ഉച്ചക്ക്‌ 12 മണിയോടെയാണ്‌ ജയിലിലെത്തിച്ചത്‌. തുടര്‍ന്ന്‌ ജയില്‍ സൂപ്രണ്ടിന്‌ കൈമാറിയ ജയരാജനെ ആരോഗ്യ പരിശോധനക്ക്‌ വിധേയമാക്കിയ ശേഷം ഉച്ചക്ക്‌ 3 മണിയോടെ സിബിഐ സംഘം ചോദ്യം ചെയ്‌തുതുടങ്ങി.

ജയരാജനെ ചോദ്യം ചെയ്യാന്‍ വിട്ടുനല്‍കണമെന്ന സിബിഐ ആവശ്യം തലശ്ശേരി പ്രിന്‍സിപ്പള്‍ സെഷന്‍സ്‌ കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചതിനെ തുടര്‍ന്നാണ്‌ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസ്‌ചാര്‍ജ്ജ്‌ചെയ്‌ത്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റിയത്‌. രാവിലെ 10മണിയോടെ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ പ്രത്യേക ആംബുലന്‍സില്‍ പോലീസ്‌ അകമ്പടിയോടെയാണ്‌ കണ്ണൂരില്‍ എത്തിച്ചത്‌.

സിബിഐ എസ്‌പി ജോസ്‌മോന്‍, ഡിവൈസ്‌പി ഹരിഓം പ്രകാശം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ചോദ്യംചെയ്യല്‍ നടത്തിയത്‌. ജയരാജനെ മൂന്ന്‌ ദിവസം രാവിലെ 9 മണിമുതല്‍ 6 മണിവരെ ചോദ്യം ചെയ്യാനായിരുന്നു കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്‌. ഇന്നലെ മൂന്ന്‌ മണിക്ക്‌ ആരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ച്‌മണിയോടെ അവസാനിച്ചു. ഇന്നും ചോദ്യം ചെയ്യല്‍ തുടരും. ജയരാജന്റെ റിമാന്റ്‌ കാലാവധി നാളെ അവസാനിക്കും.

അതേസമയം ഡിസ്‌ചാര്‍ജ്‌ ആയി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത്‌ വാഹനമിറങ്ങിയപ്പോള്‍ ജയരാജന്‍ ആര്‍എസ്‌എസ്സിനും ഉമ്മന്‍ചാണ്ടിക്കുമെതിരെ മുദ്രാവാക്യമെഴുതിയ മാസികാ രൂപത്തിലള്ള പ്ലക്കാര്‍ഡ്‌ കയ്യിലേന്തിയ സംഭവം വിവാദമായി. ആര്‍എസ്‌എസ്‌ ഉമ്മന്‍ ചാണ്ടി കൂട്ടുകെട്ട്‌ നാടിനാപത്ത്‌, യുഎപിഎ കരിനിമയം എന്നെഴുതിയ മാസികാരൂപത്തിലള്ള പ്ലക്കാര്‍ഡാണ്‌ ജയരാജന്‍ ഉയര്‍ത്തിയത്‌. റിമാന്റ്‌ പ്രതിയുടെ കയ്യില്‍ എങ്ങനെ ഇതെത്തിയെന്നത്‌ അന്വേഷണവിധേയമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്‌. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള നടപടി കടുത്ത പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. കോടതി റിമാന്റ്‌ ചെയ്‌തിട്ടും പ്രതിക്ക്‌ എല്ലാവിധ സഹായങ്ങളും പുറത്തുനിന്ന്‌ ലഭിക്കുന്നു എന്ന ആരോപണം തെളിയിക്കുന്നതാണ്‌ ഇന്നലെ ജയരാജന്‍ മാസികാ രൂപത്തിലുളള പ്ലക്കാര്‍ഡുമായി ജയില്‍ വളപ്പിലെത്തിയ സംഭവം.

റിമാന്റ്‌ പ്രതിയായ ജയരാജന്‍ പ്ലക്കാര്‍ഡുമായി പോലീസ്‌ അകമ്പടിയില്‍ ജയിലിലെത്തിയത്‌ വിവാദമാകുന്നു

കണ്ണൂര്‍: മനോജ്‌ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്‌ റിമാന്റിലായ പി.ജയരാനെ ആശുപത്രയിലെ പരിശോധനകള്‍ക്ക്‌ ശേഷം ഇന്നലെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ആയി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത്‌ വാഹനമിറങ്ങിയപ്പോള്‍ കയ്യില്‍ ആര്‍എസ്‌എസ്സിനും സിബിഐക്കുമതെരെ മുദ്രാവാക്യമെഴുതിയ പ്ലക്കാര്‍ഡ്‌ കയ്യിലേന്തിയ സംഭവം വിവാദമാകുന്നു. കൊലപാതക കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്‌ കോടതി റിമാന്റ്‌ ചെയ്‌ത ഒരു പ്രതി ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡ്‌ ഉയര്‍ത്തിയത്‌ നിയമത്തെ വെല്ലുവിളിക്കുന്നതായി.

ആര്‍എസ്‌എസ്‌ ഉമ്മന്‍ ചാണ്ടി കൂട്ടുകെട്ട്‌ നാടിനാപത്ത്‌, യുഎപിഎ കരിനിമയം എന്നെഴുതിയ മാസികാരൂപത്തിലള്ള പ്ലക്കാര്‍ഡാണ്‌ ജയരാജന്‍ ഉയര്‍ത്തിയത്‌. റിമാന്റ്‌ പ്രതിയുടെ കയ്യില്‍ എങ്ങനെ ഇതെത്തിയെന്നത്‌ അന്വേഷണവിധേയമാക്കേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്‌. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള നടപടി കടുത്ത പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. കോടതി റിമാന്റ്‌ ചെയ്‌തിട്ടും പ്രതിക്ക്‌ എല്ലാവിധ സഹായങ്ങളും പുറത്തുനിന്ന്‌ ലഭിക്കുന്നു എന്ന ആരോപണം തെളിയിക്കുന്നതാണ്‌ ഇന്നലെ ജയരാജന്‍ മാസികാ രൂപത്തിലുളള പ്ലക്കാര്‍ഡുമായി ജയില്‍ വളപ്പിലെത്തിയ സംഭവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.