മട്ടന്നൂര്‍: മലക്കുതാഴെ പൈതൃകം സാംസ്‌കാരിക സമിതിയുടെ ദശവാര്‍ഷികാഘോഷം 12, 13, 19, 20, 27 എപ്രില്‍ 2, 3, തിയ്യതികളിലായി മലക്കുതാഴെ പഴശ്ശിരാജ മിനി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 12, 13 തിയ്യതികളില്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കും. 12ന് വൈകുന്നേരം 6 ന് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.ശോഭന ഉദ്‌ഘാടനം ചെയ്യും. പി.സുബിന്‍ അധ്യക്ഷത വഹിക്കും. 19, 20 തിയ്യതികളില്‍ പ്രാദേശിക വോളീബോള്‍ ടൂര്‍ണമെന്റ് നടക്കും. 19ന് വൈകുന്നേരം 6ന് നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്യും. സി.ഹെബിന്‍ അധ്യക്ഷത വഹിക്കും. 27ന് കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ പയ്യന്നൂര്‍ ഫൈന്‍ആര്‍ട്‌സ് സൊസൈറ്റി ചരടുകുത്തി തിരുവാതിര, ചരടുകുത്തി കോല്‍ക്കളി എന്നിവ നടത്തും. ഡോ.സുമിത നായര്‍ ഉദ്‌ഘാടനം ചെയ്യും. വി.സതി അധ്യക്ഷത വഹിക്കും. സുരേഷ് ബാബു മുഖ്യാതിതിഥിയായിരിക്കും. ഏപ്രില്‍ 2ന് പ്രദേശത്തെ 70 കഴിഞ്ഞവരെയും വിവിധ മേഖലകളില്‍ മികവുതെളിയിച്ചവരെയും അനുമോദിക്കും. വൈകുന്നേരം 6ന് കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ഉദ്‌ഘാടനം ചെയ്യും. എം.വി.ദിലീപന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് രാത്രി 8ന് നൃത്ത സംഗീത പരിപാടികള്‍ അരങ്ങേറും. ഏപ്രില്‍ 3ന് വൈകുന്നേരം 6ന് ഉദ്‌ഘാടനം സമ്മേളനം ചലചിത്ര സംവിധായകന്‍ സലീം അഹമ്മദ് ഉദ്‌ഘാടനം ചെയ്യും. കെ.നിധീഷ് അധ്യക്ഷത വഹിക്കും. ചലചിത്ര സംവിധായകന്‍ ഷെറി ഗോവിന്ദ് മുഖ്യാതിഥിയായിരിക്കും. സിഐ ടി.ഉത്തംദാസ് സുവനീര്‍പ്രകാശനം ചെയ്യും. സി.പി.ചന്ദ്രന്‍ പെരിയച്ചൂര്‍ ആദ്യപ്രതി സ്വീകരിക്കും. തുടര്‍ന്ന് മാജിക് പാലസില്‍ ഡ്രമാറ്റിക് സ്റ്റേജ് മെഗാഷോ അരങ്ങേറും. പത്രസമ്മേളനത്തില്‍ കെ.നിധീഷ്, എം.വി.ദിലീപന്‍, കെ.നവീഷ്, എന്‍.ജിതിന്‍, സി.ഹിരണ്‍, എം.സജിന്‍ എന്നിവര്‍ പങ്കെടുത്തു.
















