കണ്ണൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും ബിജെപിക്ക് നിരുപാധിക പിന്തുണ കൊടുക്കുവാന്‍ തിയ്യമഹാസഭ സംസ്ഥാനകമ്മറ്റി തീരുമാനിച്ചു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന സംസ്ഥാന, ബ്ലോക്ക്, യൂണിറ്റ് ഭാരവാഹികളുടെ യോഗത്തിലാണ് ഈ തീരുമാനം. സിനിമാതാരം സുരേഷ് ഗോപി മത്സരിക്കുന്ന മണ്ഡലത്തില്‍ കേരള സ്റ്റേറ്റ് തിയ്യ മഹാസഭ സംസ്ഥാന പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ മെയ് 1 മുതല്‍ 10 വരെ 25അംഗ തിയ്യമാഹാസഭാ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുവാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡണ്ട് കൊറ്റിയാല്‍ കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. പി.സദാനന്ദന്‍, കെ.സന്തോഷ് കുമാര്‍, മനോജ് ശങ്കര്‍, എ.സി.ശശീന്ദ്രന്‍ മാസ്റ്റര്‍, കെ.വി.മോഹനന്‍, കെ.പി.സോമസുന്ദരം, ടി.രാഘവന്‍, ജീവന്‍, എം.സി.പ്രവീണ്‍ രാജ്, കെ.ശ്രീധരന്‍, കെ.കുഞ്ഞിരാമന്‍ വൈദ്യര്‍, പി.ഹര്‍ഷന്‍, കെ.സി.സത്യന്‍, കെ.വി.നാരായണന്‍, ആലങ്കില്‍ പ്രഭാകരന്‍, കല്ലങ്കില്‍ ഗോപാലന്‍, പി.പി.ലക്ഷ്‌മണന്‍, മുണ്ടക്കാടന്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
















