കണ്ണൂര്‍: കണ്ണൂര്‍ മാധവറാവു സിന്ധ്യാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കിംസ്റ്റ് ഹോസ്‌പിറ്റലുമായി സഹകരിച്ച് 13ന് ചിറക്കല്‍ വില്ലേജ് ഓഫീസിന് സമീപമുള്ള സെന്‍ട്രല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന എംആര്‍എസ് ക്ലിനിക്കില്‍ സൗജന്യ ഇഎന്‍ടി ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാവിലെ 9.30 മുതല്‍ ഉച്ചയ്‌ക്ക് 12 മണിവരെ നടക്കുന്ന ക്യാമ്പിന് പ്രശസ്‌ത ഇഎന്‍ടി വിദഗ്‌ധന്‍ ഡോ.വി.പി.അഫ്‌സലിന്റെ നേതൃത്വത്തിലുള്ള ഡോക്‌ടര്‍മാര്‍ നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ക്യാമ്പില്‍ നിന്നും തിരഞഞ്ഞെടുക്കുന്ന നിര്‍ദ്ധനരായ രോഗികള്‍ക്ക് ആവശ്യമായ തുടര്‍ചികിത്സകള്‍ സൗജന്യ നിരക്കില്‍ ചെയ്‌തുകൊടുക്കുമെന്നും മാധവറാവു സിന്ധ്യ ട്രസ്റ്റ് ചെയര്‍മാന്‍ കെ.പ്രമോദ് അറിയിച്ചു.
ക്യാമ്പില്‍ പങ്കെടുക്കാന്‍ 11ന് മുമ്പ് എംആര്‍എസ് ക്ലിനിക്കല്‍ നേരിട്ടോ 9447055399, 0490 2778898 എന്ന നമ്പറിലോ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.
















